HOME
DETAILS
MAL
ബ്രിട്ടനിലെ ഇസ്റാഈല്‍ നയതന്ത്രജ്ഞന് രാജിവച്ചു
backup
January 14 2017 | 22:01 PM
ലണ്ടന്‍: അല്‍ ജസീറയുടെ അന്വേഷണത്തെ തുടര്‍ന്ന് ബ്രിട്ടനിലെ ഇസ്റാഈല്‍ നയതന്ത്രജ്ഞന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. ഈ ആഴ്ച ആദ്യമാണ് ഷായ് മസോട്ട് എന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് സ്ഥാനം രാജിവച്ചത്.
ഫലസ്തീനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇസ്റാഈലിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ബ്രിട്ടനു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കാര്യമായിരുന്നു അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ഇസ്റാഈല്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നത്.
എന്നാല്‍ ഇക്കാര്യം ഇസ്റാഈല്‍ അധികൃതര്‍ നിഷേധിച്ചിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."