HOME
DETAILS
MAL
സന്ദേശ ചോര്‍ച്ച വാട്സ് ആപ്പ് നിഷേധിച്ചു
backup
January 14 2017 | 23:01 PM
ന്യൂയോര്‍ക്ക്: എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കാനും തടസപെടുത്താനും കഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ വാട്സ്ആപ്പ് നിഷേധിച്ചു.
വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് വായിക്കാനും തടസപെടുത്താനും കഴിയുമെന്ന് കഴിഞ്ഞ ദിവസം ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാട്സ്ആപ്പ് സന്ദേശങ്ങള്‍ പിന്‍വാതിലിലൂടെ സര്‍ക്കാരുകള്‍ ചോര്‍ത്തുന്നുവെന്നും പുതിയ സുരക്ഷാ നയം ഇത്തരത്തിലുള്ളതാണെന്നുമാണ് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇത് ശരിയല്ലെന്ന് വാട്സ്ആപ്പ് വക്താവ് പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വാട്സ്ആപ്പ് പിന്‍വാതില്‍ അനുമതി നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും സര്‍ക്കാരുകള്‍ ഇതിനു നിര്‍ബന്ധിച്ചാല്‍ അവരുമായി ഏറ്റുമുട്ടുമെന്നും കമ്പനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."