അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിന് തുടക്കം
തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിന് തുടക്കമായി. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യയിലെ ഖുര്‍ആന്‍ ആന്‍ഡ് സുന്ന ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. ഇസ്‌റാര്‍ അഹ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.
'വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ, പ്രായോഗികത, വൈവിധ്യം, സമൂഹം' പ്രമേയത്തില്‍ നടക്കുന്ന സെമിനാറില്‍ തുര്‍ക്കി, മലേഷ്യ, അള്‍ജീരിയ, നൈജീരിയ, സിംഗപ്പൂര്‍, സഊദി അറേബ്യ, മാലിദ്വീപ് തുടങ്ങിയ പത്തോളം രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന സെഷനില്‍ മാലിദ്വീപ് ദേശീയ സര്‍വകലാശാലാ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. മുഹമ്മദ് മുര്‍സലീന്‍, നൈജീരിയയിലെ യോബ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫ. അബുത്തബരി അഹ്മദ് സഈദ്, ഒമാന്‍ യൂനിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ശരീഫ് ഗൗഥ്, ബിലാല്‍ അഹ്മദ് വാനി, ഇബ്‌റാഹിം അബിദോല, യു. ശാഫി ഹാജി, കെ.എം സൈതവലവി ഹാജി, കെ.സി മുഹമ്മദ് ബാഖവി, പി ഇസ്ഹാഖ് ബാഖവി, എം.കെ ജാബിറലി ഹുദവി, സി.എച്ച് ശരീഫ് ഹുദവി, എ.പി മുസ്തഫ ഹുദവി സംസാരിച്ചു.
സമാപന ദിവസമായ ഇന്ന് ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ ആഗോള പരിപ്രേഷ്യങ്ങള്‍, ഖുര്‍ആന്‍ വിവര്‍ത്തനങ്ങളുടെ സാമൂഹിക രാഷ്ട്രീയ സ്വാധീനങ്ങള്‍, ഇന്ത്യയിലെ ഖുര്‍ആന്‍ വിവര്‍ത്തനങ്ങളുടെ രീതിശാസ്ത്രം, മലയാളത്തിലെ ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി അസി. പ്രൊഫ. ഡോ. ഫൈസല്‍ ഹുദവി മാരിയാട്, ഏഷ്യാറ്റിക് റിസേര്‍ച്ച് സൊസൈറ്റി സിംഗപ്പൂര്‍ റിസേര്‍ച്ച് അസി. ഡോ. ജലീല്‍ ഹുദവി പി.കെ.എം പ്രസീഡിയം നിയന്ത്രിക്കും. വൈകിട്ട് നടക്കുന്ന സമാപന സംഗമം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി.സി ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."