HOME
DETAILS
MAL
നാലാം പ്ലാറ്റ്ഫോമും ഏപ്രണും കടലാസില്‍
backup
May 25 2016 | 21:05 PM
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ സബ്വേയും എസ്കലേറ്ററും അന്തിമഘട്ടത്തിലായെങ്കിലും അടിയന്തരമായി വേണ്ട നാലാം പ്ലാറ്റ്ഫോമും ഏപ്രണും ഇപ്പോഴും കടലാസില്‍ തന്നെ. നാലാം പ്ലാറ്റ്ഫോമില്ലാതെ സബ്വേ നിര്‍മിക്കുന്നതു കൊണ്ട് പ്രയോജനമുണ്ടാവില്ലെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. റെയില്പാളത്തിലെ മനുഷ്യവിസര്‍ജ്യങ്ങള്‍ ശാസ്ത്രീയമായി ഒഴിവാക്കുന്നതിനായാണ് ഏപ്രണ്‍ സ്ഥാപിക്കണമെന്ന് വിവിധ സംഘടനകളും ജീവനക്കാരും ആവശ്യപ്പെട്ടത്. സ്റ്റേഷനില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനായി ഡിവൈഡറും ലാന്‍ഡ്സ്കേപ്പും പൂന്തോട്ടവും ഒരുക്കുന്നതും പദ്ധതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിലും അധികൃതര്‍ നിസംഗത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."