മദ്യവിരുദ്ധ ജനകീയ മുന്നണി കലക്ടറേറ്റ് ധര്‍ണ 17ന്
മലപ്പുറം: ദേശീയ, സംസ്ഥാനപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടു കേരളാ മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ സമിതി 17നു രാവിലെ 10നു കലക്ടറേറ്റ് ധര്‍ണ നടത്തും. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ ജനകീയ മുന്നണിയിലെ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഉമര്‍ അറയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ടില്‍, അഡ്വ. എസ്. സുജാതവര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും.
സുപ്രിംകോടതി വിധിക്കെതിരായ റിവ്യൂ പെറ്റീഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, പ്രാദേശിക ഭരണകൂടങ്ങള്‍ക്കു നല്‍കിയിരുന്ന മദ്യനിരോധന അധികാരങ്ങള്‍ അട്ടിമറിക്കാതിരിക്കുക, മദ്യപാനത്തിലൂടെ തകര്‍ന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, സര്‍ക്കാറിന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണം തദ്ദേശ ഭരണകൂടങ്ങളെ ഏല്‍പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണയെന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഇസാബിന്‍ അബ്ദുല്‍ കരീം, കെ.എസ് വര്‍ഗീസ്, അബ്ദുല്‍ മജീദ് മാടമ്പാട്ട്, റസാഖ് കൊളങ്ങരതൊടി, ശിഹാബ് കണ്ണമംഗലം, പുള്ളാട്ട് മുജീബ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."