വളരാട് ഗ്രാമത്തെ ലഹരിവിമുക്തമാക്കാന്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു
പാണ്ടിക്കാട്: ലഹരി, മദ്യവില്‍പന വര്‍ധിച്ചുവരുന്നതിനാല്‍ ഇളംതലമുറ മദ്യത്തിന്റെയും ലഹരിയുടെയും നീരാളിക്കൈകളില്‍പ്പെടുന്ന സാഹചര്യത്തിന്ന് കടിഞ്ഞാണിടുന്നതിന് വളരാട് ഗ്രാമത്തിലെ രാഷ്ട്രീയ, മത, സാംസ്‌കാരിക,സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ 'ലഹരിമുക്ത വളരാട് ജനകീയ കൂട്ടായ്മ' രൂപീകരിച്ചു.
ഇതോടനുബന്ധിച്ച് നടന്ന സര്‍വകക്ഷിയോഗം എസ്.ഐ മധുമോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.എം അമീര്‍ അധ്യക്ഷനായി. ബിനോയ് തിരുവമ്പാടി ബോധവല്‍ക്കരണ ക്ലാസെടുത്തു. പഞ്ചായത്ത് അംഗങ്ങളായ കെ ഹരിദാസന്‍, ടി.സി ഫിറോസ്ഖാന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി ഖമറുദ്ദീന്‍(മുസ്‌ലിം ലീഗ്), കെ.പി രാജന്‍(കോണ്‍ഗ്രസ്), പി.എം മുസ്തഫ (സി.പി.എം), യൂസുഫ് എന്ന കുഞ്ഞാപ്പ(പി.ഡി.പി), കെ.പി പ്രമോദ്(ബി.ജെ.പി), ടി.ടി നാസര്‍(എസ്.ഡി.പി.ഐ ), ടി.കെ രാജന്‍, യു അബ്ദുല്‍ബാസിത്, അഡീഷണല്‍ എസ്.ഐ മൂസ, വി മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."