പ്രോട്ടോക്കോള്‍ ലംഘനം: ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നത് ശരിയല്ലെന്ന് എ.ആര് കണ്ണന്
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം ടി.ഡി മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റ് കാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തിയ യോഗത്തില്‍ സംഭവിച്ച പ്രോട്ടോക്കോള്‍ ലംഘനത്തില്‍ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുവാനുള്ള നീക്കം ശരിയല്ലന്ന് ജില്ലാ പഞ്ചായത്ത് അംഗം എ.ആര്.കണ്ണന് അഭിപ്രായപ്പെട്ടു.സര്‍ക്കാര്‍ പരിപാടികളുടെ നടത്തിപ്പില്‍ മുന്‍കാലങ്ങളില്‍ ഇല്ലാത്ത സമീപനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാഷ്ട്രപതിയും, ഗവര്‍ണ്ണറും, മുഖ്യമന്ത്രിയും, കേന്ദ്ര മന്ത്രിമാരും പങ്കെടുത്തിട്ടുള്ള പരിപാടികള്‍ മുന്‍കാലങ്ങളിലും നടന്നിട്ടുള്ളതാണ്.ഇതിന് വിരുദ്ധമായാണ് സ്ഥലം എം.എല്‍.എ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം ഇഷ്ടക്കാരെ ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചത്. ഈ സാഹചര്യത്തില്‍ പരിപാടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സംഘാടക സമിതിക്കാണ്. വേദിയില്‍ സീറ്റ് ക്രമീകരിച്ചതില്‍ വലിയ പാകപ്പിഴയാണ് ഉണ്ടായത്. അമ്പലപ്പുഴയില്‍ ഇപ്പോഴും പൊതു പരിപാടികള്‍ സങ്കുചിത താല്‍പ്പര്യത്തോടെയാണ് നടത്തി വരുന്നത്.
പൊതു പരിപാടികളില്‍ ത്രിതല പഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളോട് രാഷ്ട്രീയ വിവേചനം കാട്ടുന്നത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും എ.ആര്.കണ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."