HOME
DETAILS

കാര്‍ഷിക വിജ്ഞാനസംഗമവും മേളയും ഇന്നു സമാപിക്കും

  
backup
January 15 2017 | 19:01 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%b5%e0%b5%81-3


ആലപ്പുഴ : അന്യംനിന്ന കാര്‍ഷിക സംസ്‌ക്കാരത്തെ വീണ്ടെടുക്കാന്‍ മലയാളിക്കു കഴിഞ്ഞതായി ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. അഞ്ചുവര്‍ഷം കൊണ്ട് പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു.
കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ആത്മയും മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തും കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക വിജ്ഞാനസംഗമവും കാര്‍ഷികമേളയും 'പുലര്‍വെട്ടം 2017' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിചെയ്യാനുള്ള താത്പര്യം എല്ലാവര്‍ക്കും കുറഞ്ഞിരുന്നു. മാരാരിക്കുളം മേഖലകളിലെ കാര്‍ഷിക സംസ്‌കാരവും പാഠങ്ങളും കേരളത്തിനു മാതൃകകാട്ടി. ജനങ്ങളില്‍ കൃഷി ചെയ്യാനുള്ള താത്പര്യം ഉണ്ടാക്കാന്‍ ഈ മാതൃകകള്‍ സഹായിച്ചു. വീട്ടുമുറ്റത്ത് വീടിനാവശ്യമായ കൃഷി നടത്താന്‍ എല്ലാവരും തയാറാകുന്നു. അന്യംനിന്ന കാര്‍ഷിക സംസ്‌കാരത്തെ നമുക്ക് വീണ്ടെടുക്കാനായി-മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. കാര്‍ഷിക പ്രദര്‍ശനം മന്ത്രി ഉദ്ഘാടനം ചെയ്തു. വെറ്ററിനറി ഷോ ഉദ്ഘാടനം കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരീം ആമുഖപ്രഭാഷണം നടത്തി. ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ അലക്‌സ് മാത്യു പദ്ധതി വിശദീകരിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.ജി. രാജു, വി.എ. സേതുലക്ഷ്മി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി. ഗോപകുമാര്‍, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജി. ശ്രീലത, ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാമധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എസ്. കുറുപ്പ്, ഏലിയാമ്മ വി. ജോണ്‍, എസ്. രാധാകൃഷ്ണന്‍, മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, വിളമത്സരം, നാടന്‍ കന്നുകാലി പ്രദര്‍ശനം, ശ്വാനപ്രദര്‍ശനം, കാര്‍ഷിക ക്വിസ്, കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം എന്നിവ നടന്നു. വിവിധ വകുപ്പുകളുടെ വില്‍പന-പ്രദര്‍ശന സ്റ്റാളുകളും പഴം-പച്ചക്കറികളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഡോ. എസ്. രവി, ഡോ. കലാവതി, ഡോ. ചന്ദ്രിക മോഹന്‍ എന്നിവര്‍ വിവിവിധ വിഷയത്തില്‍ ക്ലാസെടുത്തു. മാരാരിക്കുളം ദേശത്തെളിവ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ അരങ്ങേറി.
ഇന്ന് (ജനുവരി 15) രാവിലെ 9.30ന് കാര്‍ഷിക രംഗത്തെ നൂതന മാര്‍ഗങ്ങളെക്കുറിച്ച് കാര്‍ഷിക സംവാദം. ഡോ. പി. മുരളീധരന്‍ ചര്‍ച്ച നയിക്കും. രാവിലെ 11ന് സെമിനാര്‍. ഉച്ചകഴിഞ്ഞ് രണ്ടിന് നെല്‍കൃഷി പരിശീലന പരിപാടിയില്‍ ഡോ. എന്‍.കെ. ശശിധരന്‍ ക്ലാസെടുക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ചേര്‍ത്തല നഗരസഭാധ്യക്ഷന്‍ ഐസക് മാടവന ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍ ആധ്യക്ഷ്യം വഹിക്കും. അഡീഷണല്‍ ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍ സമ്മാനം വിതരണം ചെയ്യും. ജനപ്രതിനിധികള്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago