കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം പൊളിക്കാന്‍ സി.പി.എം നേതാവ് അനുവാദം നല്‍കിയതായി പരാതി
മണ്ണഞ്ചേരി: കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം പൊളിക്കാന്‍ സി.പി.എം നേതാവ് കൂട്ടുനിന്നതായി ഡി.വൈ.എഫ് ഐയുടെ പരാതി. ദേശീയപാതയില്‍ പാതിരപ്പള്ളി ബസ്‌സ്റ്റോപ്പില്‍ പത്തുവര്‍ഷം മുന്‍പ് ഡി.വൈ.എഫ്.ഐ മേഖലാകമ്മറ്റി നിര്‍മ്മിച്ച വെയ്റ്റിംങ്‌ഷെഡാണ് കഴിഞ്ഞദിവസം പൊളിച്ചത്.
പാതിരപ്പള്ളിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിനുവേണ്ടിയാണ് സ്മാരകം പൊളിക്കാനായി ജനപ്രതിനിധിയായ സി.പി.എം നേതാവ് അനുവാദം നല്‍കിയതായി പറയുന്നത്. കൂടാതെ സ്ഥാപനത്തിന്റെ പേരില്‍ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കാനും നിര്‍ദേശവും നല്‍കി.
നിലവിലുള്ള സ്മാരകത്തിന്റെ ഷീറ്റും ഇരുമ്പുപൈപ്പുകളും പാതിരപ്പള്ളിയിലെ ലോക്കല്‍ കമ്മറ്റി ഓഫീസ് വളപ്പില്‍ നിക്ഷേപിക്കാനും ധാരണയായിരുന്നു.
ഇതനുസരിച്ച് കാത്തിരിപ്പുകേന്ദ്രം പൊളിക്കാന്‍ എത്തിയതറിഞ്ഞ് ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ അന്‍പതോളം പ്രവര്‍ത്തകര്‍ എത്തി പൊളിക്കല്‍ തടയുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ സ്ഥാപനം നിര്‍മ്മാണം ഏല്‍പ്പിച്ചയാളെകൊണ്ടുതന്നെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രക്തസാക്ഷി സ്മാരകം പുതുക്കി പണിയിപ്പിച്ചു.
വിവരങ്ങള്‍ കാട്ടി ജില്ലാ, ഏരിയാ കമ്മറ്റികള്‍ക്ക് സി.പി.എം നേതാവിനെതിരെ പരാതിയും നല്‍കി. ഇന്ന് നടക്കുന്ന ഡി.വൈ.എഫ്.ഐ പാതിരപ്പള്ളി മേഖലാ സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."