HOME
DETAILS

കണ്ടമംഗലം ക്ഷേത്രപ്രതിഷ്ഠ: ജൈവപച്ചക്കറി കൃഷിയില്‍ നൂറുമേനി

  
backup
January 15 2017 | 19:01 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7


ചേര്‍ത്തല: കണ്ടമംഗലം ക്ഷേത്രക്കരയിലെ ഭക്തര്‍ ഒരേമനസ്സോടെ ഒരേ ലക്ഷ്യത്തോടെ മണ്ണിലേയ്ക്കിറങ്ങിയപ്പോള്‍ ജൈവപച്ചക്കറി കൃഷയില്‍ വിളഞ്ഞത് നൂറുമേനി.
കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തില്‍ 18 ദിവസക്കാലം   പ്രതിഷ്ഠാചടങ്ങുകളുടെ ഭാഗമായി നടക്കുന്ന അന്നദാനത്തിനായുള്ള പച്ചക്കറിവിഭവങ്ങള്‍ വിളയിക്കാനാണ് ഭക്തര്‍ ജാതി - ലിംഗ -പ്രായഭേദമെന്യേ മണ്ണിലേയ്ക്കിറങ്ങിയത്. ദേവിക്കായി സമര്‍പ്പിച്ച ഈ കൃഷിയില്‍ എല്ലായിടത്തും നൂറുമേനിവിളവാണ് ലഭിച്ചതെന്ന് ഭക്തജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ക്ഷേത്രത്തിന്റെ അയ്യായിരത്തില്‍പ്പരം അംഗവീടുകളിലാണ് പ്രധാനമായും കൃഷി നടത്തിയത്. ഇതിനുപുറമെ സ്വാശ്രയസംഘങ്ങള്‍, കുടുംബശ്രീ, മറ്റ് സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലും കൃഷി നടന്നു.
കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന കൃഷിവകുപ്പ് നല്‍കിയ മുളപ്പിച്ച വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വെണ്ട, വഴുതന, പാവല്‍, ചീര, പടവലം, വെള്ളരി,പയര്‍, പീച്ചില്‍, തക്കാളി,കോവല്‍ തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്തത്.
ഗ്രൂപ്പുകളായി കൃഷിചെയ്തവര്‍ക്ക് സൗജന്യമായി വളവും ക്ഷേത്രസമിതി നല്‍കിയിരുന്നു. കടക്കരപ്പള്ളി -പട്ടണക്കാട് പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയ്ക്കും ഹരിതകേരളം പദ്ധതിക്കും പുത്തന്‍ കുതിപ്പായി മാറിയ ഈ മാതൃകാ പദ്ധതി തുടരുവാനാണ് ക്ഷേത്രസമിതി ലക്ഷ്യമിടുന്നത്.
കര്‍ഷകര്‍ക്ക്  ഇതിലൂടെ സ്ഥിരവരുമാനത്തിനുള്ള മാര്‍ഗം തെളിയിച്ചുകൊടുക്കാനാണ് ക്ഷേത്രസമിതി ഉദ്ദേശിക്കുന്നത്. ജനുവരി 29 വരെ മൂന്നുനേരം നടക്കുന്ന അന്നദാനത്തില്‍ മൂന്നുലക്ഷത്തില്‍പ്പരം ഭക്തര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.കണ്ടമംഗലം ശ്രീ രാജരാജേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പച്ചക്കറി തോട്ടത്തില്‍ ദേവസ്വം സ്‌കൂള്‍ മാനേജര്‍ പി.ജി.സാദാനന്ദന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ് പി.ഡി ഗഗാറിന്‍, സെക്രട്ടറി രാമചന്ദ്രന്‍ കൈപ്പാരിശ്ശേരില്‍, ഖജാന്‍ജി ബി.പ്രസാദ്, ഷാജി കെ.തറയില്‍, വി.എന്‍.സുരേഷ് ബാബു, പ്രകാശന്‍, എ.എസ് ലൈജു, സുരേഷ് മാമ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago