HOME
DETAILS

വ്യത്യസ്ത പ്രവര്‍ത്തനങ്ങളുമായി എന്‍.എസ്.എസ് യൂണിറ്റ്

  
backup
January 15, 2017 | 8:00 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d


പൂമാല:  പുതുമയുള്ള പ്രവര്‍ത്തനങ്ങളുമായി പൂമാല ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് മാതൃകയാകുന്നു. സാമൂഹിക ഇടപെടലിലൂടെ കുട്ടികളുടെ വ്യക്തിത്വ വികസനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.
'വിഷരഹിത ഭക്ഷണം സുരക്ഷിത ഭക്ഷണം' എന്ന മുദ്രാവാക്യവുമായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ മുന്നോറോളം വീടുകളില്‍ വിഷരഹിത പച്ചക്കറികള്‍ കൃഷിചെയ്യേണ്ടതിന്റെ  പ്രാധാന്യം വിശദമാക്കി പച്ചക്കറി വിത്തുകള്‍  നട്ടുകൊടുക്കുകയും വിതരണം ചെയ്യുകയും ചെയ്തു.
 ജീവിത ശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ ഇളംദേശം ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടെ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ 'ആരോഗ്യ സദസ്' എന്ന പേരില്‍ നടത്തി.  
കൂട്ടുകാരിക്കൊരു കുഞ്ഞുവീട് എന്ന പേരില്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അജു .പി .ശശിന്ദ്രന്റെ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനവും യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
സ്‌കൂളിലെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി .എന്‍ ബിജു, പ്രിന്‍സിപ്പല്‍ ജോയി വര്‍ഗീസ്, ഹെഡ്മിസ്ട്രസ് വി .ഗീത, പി.ടി.എ പ്രസിഡന്റ് പി.ജി സുധാകരന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago