സമൂഹത്തിന്റേത് സവര്‍ണ ഭാഷയും സംസ്‌കാരവും: അഴകിയ പെരിയവന്‍
പാലക്കാട്: സമൂഹത്തിന്റേത് സവര്‍ണഭാഷയും സംസ്‌കാരവും മാത്രമെന്ന ്തമിഴ് എഴുത്തുകാരന്‍ അഴകിയ പെരിയവന്‍. കീഴാളതയെന്നും കീഴാളതയായി തളച്ചിടപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ആഷാമേനോന്‍ അധ്യക്ഷനായി. നാടുമുഴുവന്‍ കോടിക്കണക്കിന് രൂപയുടെ പുസ്തകവില്‍പന നടക്കുമ്പോഴും സമൂഹത്തില്‍ അതിന്റെ പ്രതിഫലനങ്ങളൊന്നും നടക്കുന്നില്ലെന്നും തമിഴ് സാഹിത്യകാരന്‍ ആദവന്‍ പറഞ്ഞു. പുസ്തകം വാങ്ങിക്കൂട്ടുന്നതും വിപണിവല്‍കരണത്തിന്റെ ഭാഗം മാത്രമാണ്. അതിന്റെ ഭാഗമായാണ് കല്‍ബുര്‍ഗിയും ധബോല്‍ക്കറും കൊല്ലപ്പെട്ടത്. യു.കെ കുമാരന്‍, പി.എ വാസുദേവന്‍, സി ഗണേഷ്, ഫൈസല്‍ അലിമുത്ത് സംസാരിച്ചു.
യുദ്ധം, വംശായത, സാഹിത്യം എന്ന വിഷയത്തില്‍ കെ.പി. രാമനുണ്ണി സംസാരിച്ചു. വ്യത്യസ്ത മതത്തിന്റെയും സംസ്‌കാരത്തിന്റെയും കടന്ന് വരവുകളെ അംഗീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത നമ്മുടെ സംസ്‌കാരത്തിന് ഇന്ന് അപരനെ സഹിഷ്ണതയോടെ കാണാന്‍ സാധിക്കുന്നില്ല. ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി സംഭവിച്ച തൊഴിലാളി വിഭജനം ജീവിതത്തിന്റെ അന്യവല്‍ക്കരണത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."