HOME
DETAILS

ഈ വര്‍ഷം കാലവര്‍ഷം തകര്‍ക്കും; പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്

  
Web Desk
April 16 2024 | 05:04 AM

This year will get good rains - Meteorology Department

തിരുവനന്തപുരം: ഈവര്‍ഷം സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) മുന്‍ വര്‍ഷങ്ങളേക്കാള്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. 2018.6 മില്ലീ മീറ്റര്‍ മഴയാണ് സാധാരണയായി ഈ സീസണില്‍ കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം 1,327 മില്ലീ മീറ്റര്‍ മാത്രമായിരുന്നു ലഭിച്ചത്. 34 ശതമാനത്തോളം മഴ കുറവായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ ഈ കണക്കുകള്‍ മറികടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. മഴ കൂടുതല്‍ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം സ്വകാര്യ കാലാവസ്ഥാ ഏജന്‍സികളും പ്രവചിച്ചിരുന്നു.
കാലവര്‍ഷം എന്നുമുതല്‍ ശക്തമാകുമെന്ന വിവരം മെയ് പകുതിയിലെ രണ്ടാം ഘട്ട പ്രവചനത്തിലൂടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കും.

രാജ്യത്ത് പൊതുവെ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് സൂചന. മെയ് മാസത്തോടെ നിലവിലെ എല്‍നിനോ പ്രതിഭാസം ദുര്‍ബലമായി ന്യൂട്രല്‍ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ഇത് 'ലാനിന' യിലേക്കും മാറാനാണ് സാധ്യത. എല്‍നിനോ പ്രതിഭാസം കൊണ്ടുണ്ടാകുന്ന കൊടും ചൂട് മെയ് പകുതി വരെ നിലനില്‍ക്കും. തുടര്‍ന്ന് എല്‍നിനോ ദുര്‍ബലമാവുകയും ലാനിന ശക്തമാവുകയും ചെയ്യുമെന്നാണ് പ്രവചനം. ലാനിന പ്രതിഭാസം യാഥാര്‍ഥ്യമായാല്‍ കാലവര്‍ഷക്കാലത്ത് പതിവില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് പറയപ്പെടുന്നത്. നിലവില്‍ ന്യൂട്രല്‍ സ്ഥിതിയില്‍ തുടരുന്ന ഇന്ത്യ ഓഷ്യന്‍ ഡൈപോള്‍ കാലവര്‍ഷത്തിന്റെ രണ്ടാം ഘട്ടത്തില്‍ പോസിറ്റീവ് ഫേസിലേക്ക് വരുന്നതും കാലവര്‍ഷത്തിന് അനുകൂലമായേക്കും. കൂടാതെ പസഫിക്, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള സൂചനകളും ഇത്തവണ കാലവര്‍ഷത്തിന് അനുകൂല സ്വഭാവം നല്‍കുന്നവയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷവും തുടക്കത്തില്‍ എല്ലാ ഏജന്‍സികളും സാധാരണയില്‍ കൂടുതല്‍ മഴസാധ്യത പ്രവചിച്ചിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തോടെ അറബിക്കടലില്‍ 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ തുടക്കത്തില്‍ കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമായ സ്ഥിതിയിലായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago