സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; അമ്മയും മകളും താമസിക്കുന്ന വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
പേരാമ്പ്ര: വാളൂര്‍ നടുക്കണ്ടി പാറയില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം വീണ്ടും രൂക്ഷമാവുന്നു. നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്കുള്ള റോഡില്‍ മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും നിരന്തരമായ അഴിഞ്ഞാട്ടത്തെ തുടര്‍ന്ന് നാട്ടുകാരുടെ കൂട്ടായ്മയില്‍ സ്വന്തം വീടുകളില്‍ നിന്ന് വൈദ്യുതി കണക്ഷനെടുത്ത് റോഡിന്റെ ഇരുഭാഗത്തും വെളിച്ചം സ്ഥാപിച്ചിരുന്നു. ഇത് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.
നടുക്കണ്ടി പാറയിലെ കണാരന്‍കണ്ടി സരസ്വതിയുടെ വീട്ടിലെ വൈദ്യുതി ബന്ധം മുറിച്ചു മാറ്റുകയും ഫ്യൂസ് ഊരി നശിപ്പിക്കുകയും ചെയ്തു. നേരത്തെ ഇവരുടെ വീടിന്റെ മതില് നശിപ്പിക്കുകയും കിണറ്റില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു.
ഇവരും മകളും തനിച്ചാണ് താമസിക്കുന്നത്. ഭര്‍ത്താവ് ജോലിയാവശ്യാര്‍ഥം പുറത്താണ്. ഇവരുടെ വീട്ടില്‍ നിന്നു കണക്ഷനെടുത്ത് സ്ഥാപിച്ച ബള്‍ബും നശിപ്പിച്ചിട്ടുണ്ട്. നടുക്കണ്ടി പാറ സ്വദേശികളുടെ കൂട്ടായ്മയില്‍ സ്ഥാപിച്ച വെളിച്ചം പദ്ധതി നശിപ്പിച്ചതില്‍ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
പുത്തലത്ത് രവീന്ദ്രന്, പുത്തലത്ത് ബാലന് നായര്‍, സി.മജീദ്, കണാരന്‍കണ്ടി കുഞ്ഞിമൊയ്തി എന്നിവരുടെ വീടിന്റെ മുന്നില്‍ റോഡില്‍ സ്ഥാപിച്ച വൈദ്യുതി വെളിച്ചം നശിപ്പിച്ചു. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിര്‍മിച്ച മതില് ഈയടുത്ത് തകര്‍ത്തിരുന്നു.സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂട്ടായ്മ പ്രവര്‍ത്തകരും വീട്ടമ്മയും പേരാമ്പ്ര പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."