സ്വാശ്രയ വിദ്യാഭ്യാസം ചൂഷണരഹിതമാകണം: ഡോ. കെ. മുഹമ്മദ് ബഷീര്‍
പരപ്പനങ്ങാടി: സ്വാശ്രയ വിദ്യാഭ്യാസം ചൂഷണരഹിതമാകണമെന്നും സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളാകണമെന്നും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍.
പരപ്പനങ്ങാടി കോഓപറേറ്റീവ് കോളജില്‍ ആരംഭിച്ച പുതിയ കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് നഷ്ടപ്പെട്ട യു.ജി.സി അംഗീകാരം ഉടന്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രസിഡന്റ് അഡ്വ. കെ.കെ സൈതലവി അധ്യക്ഷനായി. ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ' മ്യൂസിക് ഓണ്‍ വീല്‍സ് ' പ്രോഗ്രാമിന്റെ ഉദ്ഘാടനവും വി.സി നിര്‍വഹിച്ചു.
റിയാദ് കെ.എം.സി.സിയുടെ അക്ഷരക്കൂട്ട് പദ്ധതി പ്രകാരം കോളജ് ലൈബ്രറിയിലേക്ക് സംഭാവന നല്‍കിയ പുസ്തകകിറ്റ് സി.പി മുസ്തഫ ചടങ്ങില്‍ കോളജിന് കൈമാറി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പി.എ റഷീദ്, പ്രിന്‍സിപ്പല്‍ പ്രൊഫ. കെ മുഹമ്മദ്, എ മുഹമ്മദലി, ബുഷറ ഹാറൂണ്‍, എം അബ്ദുല്‍ കരീം, പി.എസ്.എച്ച് തങ്ങള്‍, എം.എച്ച് മുഹമ്മദ്, ടി സുരേന്ദ്രന്‍, പി.ഒ മുഹമ്മദ് നയീം, അല്‍ അമീന്‍, സെക്രട്ടറി സി അബ്ദുറഹ്മാന്‍കുട്ടി, ജ്യോതിഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."