HOME
DETAILS
MAL
മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ നല്കി
backup
January 15 2017 | 23:01 PM
വടക്കാഞ്ചേരി: പാലിയേറ്റിവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് സ്പര്‍ശം ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റിവ് മിഷന്റെ നേതൃത്വത്തില്‍ മുളങ്കുന്നത്ത്കാവ് ഗവ. മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു.
കാര്‍ഷിക വികസന സഹകരണസംഘം പ്രസിഡന്റ് ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭാ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാര്‍ അധ്യക്ഷനായി. ഡോ. സോന മുഖ്യപ്രഭാഷണം നടത്തി.
ഇന്ദിര, രാജേന്ദ്രന് അരങ്ങത്ത്, ജിജോ കുരിയന്‍, മുരളി പണിക്കത്ത്, ഗംഗാധരന്, സ്റ്റീഫന്‍ മഞ്ഞില, എന്‍.ആര് രാധാകൃഷ്ണന്, ഹരികുമാര്‍ സംസാരിച്ചു. ഒരു വര്‍ഷത്തെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി രൂപീകരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."