നിര്‍ധനനായ യുവാവ് ചികിത്സാ സഹായം തേടുന്നു
മാള: നിര്‍ധനനും കരള്‍ രോഗിയുമായ യുവാവ് ചികിത്സാ സഹായം തേടുന്നു. അന്നമനട ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് പാലിശ്ശേരി പഞ്ഞംപാടത്ത് കുമാരന്റെ മകന്‍ സഹദേവന്‍ (33) ആണ് കാരുണ്യം തേടുന്നത്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന സഹദേവന്റെ ഇരു വൃക്കകളും രണ്ടുവര്‍ഷം മുന്‍പാണ് തകരാറിലായത്.
ഇതിനുശേഷം മാസത്തില്‍ 12 തവണയാണ് കുഴിക്കാട്ടുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തു വരുന്നത്. അന്നമനടയില്‍നിന്നും കുഴിക്കാട്ടുശ്ശേരിയിലേക്കുള്ള യാത്രാചിലവും ചികിത്സാചിലവുമായി മാസത്തില്‍ നല്ലൊരു തുക ചിലവ് വരുന്നുണ്ട്.
വരുമാനമൊന്നുമില്ലാത്ത കുടുംബം നാട്ടുകാരുടെ സഹായത്തോടെയാണ് ഈ ചെലവുകളെല്ലാം നടത്തുന്നത്. അതീവ ഗുരുതരാവസ്ഥയിലായ രോഗിയുടെ വൃക്കകള്‍ ഉടനെ മാറ്റിവെക്കണമെന്നാണ് വിദഗ്ദ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. വൃക്ക മാറ്റി വെക്കലിനും തുടര്‍ചികിത്സക്കുമായി 15 ലക്ഷത്തോളം രൂപ വേണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമത്തിന് ഇത്രയും സംഖ്യ അപ്രാപ്പ്യമാണ്. ഉദാരമതികളുടെ ഭാഗത്തുനിന്നുള്ള നിര്‍ലോഭമായ സഹായമുണ്ടായാലേ പെയിന്റിങ് ജോലിയിലൂടെ കുടുംബം നോക്കിയിരുന്ന സഹദേവന്റെ ജീവന്‍ നിലനിര്‍ത്താനാകൂ.
പ്രായത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന മാതാപിതാക്കളും സഹദേവനുമാണ് നാല് സെന്റിലെ കൊച്ചുവീട്ടില്‍ താമസിക്കുന്നത്. ഈ കുടുംബത്തിന്റെ കണ്ണീരൊപ്പുകയെന്ന ലക്ഷ്യത്തോടെ ഇന്നസെന്റ് എം.പിയും വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എയും രക്ഷാധികാരികളായി അന്നമനട പി.കെ സഹദേവന്‍ ചികിത്സാ സഹായനിധി കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. വാര്‍ഡംഗം ഗീത ഉണ്ണികൃഷ്ണന്‍ ചെയര്‍മാനായും വി. ഗോവിന്ദന്‍ കണ്‍വീനറായും വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കി കേരള ഗ്രാമീണ്‍ ബാങ്ക് അന്നമനട ശാഖയില്‍ എ.സി.നമ്പര്‍ 40368101043020 ആയി ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് കെ.എല്‍.ജി.ബി 0040368. ഫോണ്‍ 9495782545 (ചെയര്‍മാന്‍), 9744619883.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."