തോടുകളില്‍ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു: കര്‍ഷകര്‍ ആശങ്കയില്‍
മാള: കുളവാഴയും ആഫ്രിക്കന്‍ പായലും തിങ്ങിനിറഞ്ഞ് തോടുകളിലെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടെ കര്‍ഷകര്‍ ആശങ്കയില്‍. ഇതോടെ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയുടെ താളം തെറ്റുകയാണ്.
വൈന്തലയില്നിന്ന് കുഴൂരിലെ കാര്‍ഷിക മേഖലയിലേക്ക് വെള്ളമെത്തുന്ന പ്രധാന തോടായ പുറക്കുളം തോട്, മാളച്ചാല്‍ പുറക്കുളം തോട്, കാടുകുറ്റി പഞ്ചായത്തിലെ 15,16 വാര്‍ഡുകളില്‍ വരുന്ന പുന്നക്കാട്ട് തോട്, കുഴൂര്‍ പഞ്ചായത്തിലെ വാഴാറത്തോട്, വന്‍തോട്, മാളപള്ളിപ്പുറം, പൊയ്യ പ്രദേശങ്ങളിലെ വിവിധ തോടുകള്‍, പുത്തന്‍ചിറ പഞ്ചായത്തിലെ കരിങ്ങാച്ചിറ, കടുപ്പൂക്കര ഭാഗങ്ങളില്‍ തുടങ്ങി മേഖലയിലെ പലയിടങ്ങളിലും കുളവാഴയും ആഫ്രിക്കന്‍ പായലും വന്‍ ഭീഷണി സൃഷ്ടിക്കുകയാണ്.
ഇത് നീക്കംചെയുന്ന പദ്ധതിയുടെ ഭാഗമായി നിരവധി ചെറുതോടുകളിലെയും കുളവാഴയും ആഫ്രിക്കന്‍ പായലും നീക്കംചെയ്ത് കാര്‍ഷിക മേഖലയെ സംരക്ഷിക്കണമെന്ന മുറവിളി ആരംഭിച്ചിട്ട് മാസങ്ങളായി. വേനല്‍ കടുത്തതോടെ കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഏക ആശ്രയമായ വിവിധ പദ്ധതികളിലൂടെ വെള്ളമെത്താതായതോടെ കൃഷി എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. നിരവധി തവണ നാട്ടുകാര്‍ പരാതി പറഞ്ഞെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല.
നേരത്തെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തോടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി ചെയ്യാമായിരുന്നെങ്കിലും ഇപ്പോളത് അനുവദിക്കുന്നില്ല.
കാര്‍ഷിക മേഖലയെ തകിടംമറിക്കുന്ന ഇത്തരം വിഷയങ്ങളില്‍ നടപടി വൈകിപ്പിക്കരുതെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."