'അനാചാരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ നോവലുകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ മുന്നില്‍'
തലയോലപ്പറമ്പ്: സാമൂഹിക അനാചാരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ മലയാള നോവലുകളിലെ സ്ത്രീ കഥാപാത്രങ്ങളാണ് മുന്നിലെന്ന് എഴുത്തുകാരിയും മലയാള അധ്യാപികയുമായ ഡോ. യു.ഷംല. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ അമ്മമലയാളം സാഹിത്യകൂട്ടായ്മയുടെ 39-ാമത് സാഹിത്യ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷംല.
ദാരിദ്ര്യം, അന്ധവിശ്വാസം, മദ്യം, മയക്കുമരുന്ന് എന്നിവയുടെ തിക്തഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. അതുകൊണ്ടാണ് നോവലുകളിലും കഥകളിലുമൊക്കെ സ്ത്രീ കഥാപാത്രങ്ങളിലൂടെ അനാചാരങ്ങള്‍ക്കെതിരേ സാഹിത്യകാരന്‍മാര്‍ പ്രതികരിക്കുന്നത് എന്ന് 'സുല്‍ത്താന്റെ ഖല്‍ബിലെ അംഗനമാര്‍' എന്ന വിഷയത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകനായ ടി.കെ ഉത്തമന്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തകന്‍ കെ.ആര്‍ സുശീലന്റെ അധ്യക്ഷതയില്‍കൂടിയ സാഹിത്യ ചര്‍ച്ചയില്‍ വൈക്കം ചിത്രഭാനു, ഡോ. എച്ച്.എസ്.പി, മോഹന്‍ ഡി.ബാബു, അബ്ദുല്‍ ആപ്പാഞ്ചിറ, ബേബി ടി.കുര്യന്‍, ഒ.കെ ലാലപ്പന്‍, പി.ആര്‍ തങ്കപ്പന്‍, പ്രൊഫ. ടി.ഡി മാത്യു, വി.സന്തോഷ് ശര്‍മ, പി.ജി ഷാജിമോന്‍, ഡോ. എസ്.പ്രീതന്‍, പി.ആര്‍ രാജീവ്, പി.ജോണ്‍സണ്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."