ജനമനസ്സില്‍ നിന്നും ഗാന്ധിജിയെ മാറ്റാന്‍ കഴിയില്ല
ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന് പുറത്തിറക്കിയ കലണ്ടറുകളിലും ഡയറികളിലുമായിരുന്നു രാഷ്ട്ര പിതാവിന്റെ ചിത്രത്തിനു പകരം ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന മോദിയുടെ ചിത്രം നല്‍കിയത്. ഗാന്ധിജിയെ കലണ്ടറില്‍ നിന്നും നീക്കാനേ മോദിക്കും ബി.ജെ.പിയ്ക്കും കഴിയൂ ജനമനസ്സില്‍ നിന്നും മാറ്റാന്‍ കഴിയില്ല.
1948 ജനുവരിയില്‍ ഗാന്ധിജിയെ ഭൂമുഖത്തു നിന്നും ഇല്ലാതാക്കി, ഇപ്പോള്‍ 2017 ജനുവരിയില്‍ കലണ്ടറില്‍ നിന്നും . വസ്ത്രം ഇല്ലാത്തവര്‍ക്കായി മേല്‍മുണ്ട് ഉരിഞ്ഞു നല്കിയ ഗാന്ധിജിയുടെ ചിത്രം ഇരുന്നിടത്ത് സ്വന്തം കോട്ടില്‍ പേരെഴുതിയ ആളുടെ ചിത്രം അച്ചടിച്ചത് അങ്ങേയറ്റത്തെ ഹീന പ്രവര്‍ത്തി.
ഗുജറാത്തില്‍ ജനിച്ചത് കൊണ്ട് ഗാന്ധിയാകില്ല. അധികാരത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്നു കരുതിയാല്‍ ഇന്ത്യയിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ല.എന്ന കാര്യം മോദി ഓര്‍ക്കുന്നത് നന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."