HOME
DETAILS
MAL
ബ്രസീല്‍ ജയിലില്‍ വീണ്ടും കലാപം; 10 തടവുകാര്‍ കൊല്ലപ്പെട്ടു
backup
January 16 2017 | 02:01 AM
ബ്രസീലിയ: ജയിലില്‍ ചേരിതിരിഞ്ഞ് തടവുകാര്‍ നടത്തിയ കലാപത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വടക്കു-കിഴക്കന്‍ ബ്രസീലിലെ നാറ്റല്‍ പട്ടണത്തിലെ അല്‍കകസ് ജയിലിലായിരുന്നു കലാപം. 14 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജയില്‍ അധികൃതര്‍ക്ക് കലാപം അമര്‍ച്ച ചെയ്യാന്‍ സാധിച്ചത്. തടവുകാര്‍ എതിര്‍ഗ്രൂപ്പിലുള്ളവരുടെ തലവെട്ടുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ബ്രസീലിലെ ജയിലുകളിലുണ്ടാവുന്ന മൂന്നാമത്തെ വന്‍ കലാപമാണിത്. ആമസോണാസ്, റൊറൈമ ജയിലുകളിലാണ് ആദ്യ രണ്ടു കലാപങ്ങള്‍ ഈ വര്‍ഷം നടന്നത്. 100 ലേറെ പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."