അസ്്‌ലമിന്റെ മാതാവിനെ എല്ലാവരും കൈവിട്ടു... താമസം ഇപ്പോഴും വാടക വീട്ടില്‍
നാദാപുരം: കണ്ണീരില്‍ കുതിര്‍ന്ന ദിനരാത്രങ്ങളുമായി ഒരു പോള കണ്ണടയ്ക്കാനാവാതെ വാടക വീട്ടില്‍ മകനെയോര്‍ത്ത് വിതുമ്പി കഴിയുകയാണ് സുബൈദ.
നാദാപുരത്ത് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ അസ്‌ലം എന്ന യുവാവിന്റെ മാതാവിനെ ഇപ്പോള്‍ എല്ലാവരും കൈവെടിഞ്ഞു. മകന്‍ നഷ്ടപ്പെട്ടതിനേക്കാള്‍ ഉമ്മയെ ഇപ്പോള്‍ നൊമ്പരപ്പെടുത്തുന്നത് ആ ക്രൂര സംഘത്തില്‍പ്പെട്ടവരുടെ സൈ്വര്യ വിഹാരമാണ്. കൊലപാതകം നടന്ന് അടുത്ത ദിവസം കോഴിക്കോട്ടുണ്ടായിരുന്ന മുഖ്യമന്ത്രിയും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും പ്രതികള്‍ മുഴുവന്‍ വലയിലായതായാണ് സൂചന നല്‍കിയത്. എന്നാല്‍ സംഭവം നടന്നിട്ട് അഞ്ചുമാസം പൂര്‍ത്തിയായെങ്കിലും ആയുധം ഉപയോഗിച്ച് അസ്‌ലമിനെ വെട്ടിയ പ്രധാന പ്രതികളില്‍ രണ്ടു പേരെ പിടികൂടാനാകാതെ പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്. അറസ്റ്റ് ചെയ്തു ജയിലിലടച്ച മുഴുവന്‍ പ്രതികളും ജാമ്യത്തിലിറങ്ങുകയും ചെയ്തു. കൊലപാതക സമയത്ത് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലും അന്വേഷണ സംഘത്തിന് കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഒരു പൂച്ചയെ കൊന്ന ലാഘവം പോലും തന്റെ മകന്റെ കാര്യത്തില്‍ ആര്‍ക്കുമില്ലല്ലോ എന്ന, പ്രതീക്ഷ നഷ്ടപ്പെട്ട ആ ഉമ്മയുടെ ചോദ്യത്തിനും ഉത്തരമില്ല.
വെള്ളൂരില്‍ 2014 ജനുവരി 22 ന് നടന്ന അനിഷ്ട സംഭവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടതോടെയാണ് ഇവരുടെ ദുരിതവും തുടങ്ങുന്നത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇവരുടെ വീടും കത്തിച്ചാമ്പലായി. ഷിബിന്‍ വധക്കേസില്‍ മകനും പ്രതിചേര്‍ക്കപ്പെട്ടു.
പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് കൊണ്ടുവന്ന അസ്‌ലമിന്റെ മയ്യിത്ത് സൂക്ഷിക്കാന്‍ ഇടമില്ലെന്നു ബോധ്യമായ കണ്ണം കൈയിലെ വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കത്തി നശിച്ച വീടിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. മകനെ വെട്ടി നുറുക്കിയവരുടെ നാട്ടില്‍ തനിച്ച ് താമസിക്കാന്‍ മാനസികമായ കരുത്തില്ലാതെ സുബൈദ കുടുംബക്കാരും ബന്ധുക്കളും ഏറെയുള്ള വാണിമേലിലേക്കു താമസം മാറുകയായിരുന്നു. ഇവിടെയുള്ള വാടക വീട്ടിലാണ് ഇപ്പോള്‍ താമസം. ഇവിടെ ഒരു സുരക്ഷിത ഭവനം എന്നതാണ് ഇവരുടെ ഇപ്പോഴത്തെ സ്വപ്നം. ഇതോടൊപ്പം ജീവിക്കാന്‍ ചെറിയൊരു വരുമാനവും. നേരത്തെ വെള്ളൂര്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ഇവരടക്കമുള്ള കുടുംബത്തിനുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് സി. പി എമ്മിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു.
ദിവസം കഴിയുംതോറും ജീവിതം ഇവര്‍ക്കു മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്. പൊലിസിനും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷ കക്ഷികള്‍ സമരം ചെയ്യുന്നുണ്ടെങ്കിലും ബാക്കിയുള്ള പ്രതികളെ പിടികൂടാനോ പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരം റദ്ദാക്കപ്പെട്ടിട്ടും പ്രതികരിക്കാനോ ആരുമില്ലെന്ന് ഈ ഉമ്മ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."