ചരിത്രം തിരുത്താന്‍ കണ്ണൂരും പെരുമ നിലനിര്‍ത്താന്‍ കോഴിക്കോടും
കണ്ണൂര്‍: 2003ലെ വിജയം ഓര്‍മിപ്പിച്ച് കണ്ണൂരും പത്തുവര്‍ഷത്തെ കുതിപ്പ് തുടരാന്‍ കോഴിക്കോടും ഇറങ്ങുമ്പോള്‍ അയല്‍ജില്ലകള്‍ തമ്മിലുള്ള പോരാട്ടത്തിനു കണ്ണൂരിലെ സംസ്ഥാന സ്കൂള്‍ കലോത്സവം വേദിയാകും. 2003ല്‍ ആലപ്പുഴയില്‍ നടന്ന 43ാമത് കലോത്സവത്തിലാണു കണ്ണൂര്‍ ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത്. പിന്നീടു കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളോടുള്ള കിതപ്പില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലേക്കു കണ്ണൂ
ര്‍ പിന്തള്ളപ്പെട്ടു.
അതേസമയം 16 തവണ ചാം
പ്യന്മാരായ കോഴിക്കോട് അവസാനമായി 2007ല്‍ നടന്ന 47ാമത് കലോത്സവത്തിലാണു തൊട്ടുമുന്‍പ് നടന്ന രണ്ടു കലോത്സവങ്ങളിലെ ചാംപ്യന്മാരായ പാലക്കാടിനെ തറപറ്റിച്ച് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചത്. തുടര്‍ന്നു തുടര്‍ച്ചയായി 10 വര്‍ഷം കലോത്സവ സ്വര്‍ണക്കപ്പ് കോഴിക്കോട് കുത്തകയാക്കി. 2015ല്‍ കോഴിക്കോട് നടന്ന 55ാം കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് പാലക്കാടുമായി പങ്കിടേണ്ടിവന്നതു കോഴിക്കോടിന്റെ പടയോട്ടത്തിന് അല്പം മങ്ങലേല്‍പ്പിച്ചു. സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയ വര്‍ഷം മുതല്‍ കോഴിക്കോടിനു തന്നെയായിരുന്നു ആധിപത്യം.
കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്തു നടന്ന കലോത്സവത്തില്‍ 919 പോയിന്റുമായി കോഴിക്കോട് സ്വര്‍ണക്കപ്പ് വീണ്ടും നിലനിര്‍ത്തി. 914 പോയിന്റുമായി പാലക്കാട് രണ്ടും 908 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. ഇനിയുള്ള എഴു ദിനരാത്രങ്ങള്‍ സ്വര്‍ണക്കപ്പില്‍ മുത്തമിടാനുള്ള കലാശ പോരാട്ടമാണു കണ്ണൂരില്‍ അരങ്ങേറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."