HOME
DETAILS
MAL
റോഡില്‍ വെള്ളം കെട്ടികിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണി
backup
May 25 2016 | 22:05 PM
തൊടുപുഴ: മങ്ങാട്ടുകവല-കാഞ്ഞിരമറ്റം ബൈപാസ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വെള്ളം കെട്ടികിടക്കുന്നത് കാല്‍നട യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി. മഴ പെയ്യുമ്പോള്‍ റോഡിന്റെ ഒരുവശത്ത് വെള്ളം കെട്ടികിടക്കുന്നു. വെള്ളം ഒഴിവാക്കി നടന്നുപോകുവാന്‍ കാല്‍നടയാത്രക്കാര്‍ ശ്രമിക്കുമ്പോള്‍ ഇരുവശത്തുനിന്നും വാഹനങ്ങള്‍ വരുമ്പോള്‍ ഓടി മാറേണ്ട സ്ഥിതിയാണ്.
ഇവിടെ വെള്ളം ചാലുകീറി തിരിച്ചുവിട്ടാല്‍ തീരാവുന്ന പ്രശ്നമേയുള്ളു. പൊതുമരാമത്ത് ഉദ്യോഗസ്ഥരും നഗരസസഭ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതുവഴി പോകുന്നുണ്ടെങ്കിലും ഇതൊന്നും കണ്ടമട്ടില്ല. വെള്ളകെട്ട് ഒഴിവാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കാല്‍നടയാത്രക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."