ജിഷ്ണു പ്രണോയി കോപ്പിയടിച്ചതിന് തെളിവില്ല: എ.ഡി.ജി.പി
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയി കോപ്പിയടിച്ചതിന് തെളിവില്ലെന്ന് ഉത്തരമേഖല എ.ഡി.ജി.പി സുദേഷ്‌കുമാര്‍.
ജിഷ്ണുവിന്റെ മരണത്തില്‍ പ്രേരണാകുറ്റം ചുമത്തുന്നതടക്കം പരിശോധിച്ച് വരികയാണെന്നും കോളജ് സന്ദര്‍ശിച്ച ശേഷം എ.ഡി.ജി.പി പറഞ്ഞു. സഹപാഠികളോട് സംസാരിച്ചതിനെ തുടര്‍ന്നാണ് എ.ഡി.ജി.പി ഈ നിഗമനത്തിലെത്തിയത്. ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് സാങ്കേതിക സര്‍വകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നെഹ്‌റു കോളജിലെത്തി പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. ജിഷ്ണു പരീക്ഷ എഴുതിയ ഹാളും തൂങ്ങിമരിച്ച നിലയില്‍ കണ്ട ഹോസ്റ്റല്‍ മുറിയും പരിശോധിച്ചു. പരീക്ഷാ ഹാളില്‍ ജിഷ്ണു ഇരുന്ന സ്ഥാനം പരിശോധിച്ചതില്‍ നോക്കി എഴുതാന്‍ സാധ്യതയില്ലെന്ന് സംഘം വിലയിരുത്തി. പരീക്ഷാ ഹാളിലുണ്ടായിരുന്ന മറ്റ് കുട്ടികളും കോപ്പിയടിച്ചിട്ടില്ലെന്ന് മൊഴി നല്‍കി. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് വിലയിരുത്തുന്നതോടെ ജിഷ്ണു മാനസിക പീഡനം നേരിട്ടെന്ന പരാതി ഗൗരവമായി കാണാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."