HOME
DETAILS
MAL
ഖാദി കലണ്ടറില്‍ മോദിയുടെ ചിത്രം പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം ആവശ്യപ്പെട്ടു
backup
January 17 2017 | 04:01 AM
ന്യൂഡല്‍ഹി: ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കലണ്ടറില്‍ നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചത് വിവാദമായതോടെ പ്രധാനമന്ത്രിയുടെ ഓഫിസ് സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.
ഖാദി ഇന്‍ഡസ്ട്രീസിന്റെ കലണ്ടറില്‍ മോദിയുടെ പടം ഉപയോഗിക്കുന്നതിന് അനുവാദം വാങ്ങിയിട്ടില്ലെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. മോദിയുടെ ഫോട്ടോ സഹിതം കലണ്ടര്‍ പുറത്തിറക്കിയതിനെതിരേ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ചര്‍ക്കയുടെ അടുത്തിരുന്നാല്‍ മഹാത്മാ ഗാന്ധിയാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റെനെ വിമര്‍ശിച്ചു. ഖാദി ഇന്‍ഡസ്ട്രീസിന്റെ കലണ്ടറിലും ഡയറിയിലും മോദിയുടെ പടം നല്‍കിയതിനെ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."