മക്കാ ഹറം വികസനം; ഗ്രൗണ്ട് നില പ്രവര്‍ത്തന സജ്ജം
ജിദ്ദ: ഹറം വടക്ക് അങ്കണം വികസന പദ്ധതിയിലെ ഗ്രൗണ്ട് നില പ്രവര്‍ത്തന സജ്ജമായി. ഹറമിലെ തിരക്ക് കുറയ്ക്കാന്‍ ഈ ഭാഗം പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് ഇരുഹറം കാര്യാലയ വികസന മന്ത്രാലയം വിശ്വാസികളോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മന്ത്രാലയത്തോട് ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹിമാന്‍ അല്‍സുദൈസി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിസ്‌കരിക്കാനെത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും താഴത്തെ നിലയില്‍ ഒരുക്കിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാമിലെ തിരക്ക് കുറക്കാന്‍ അബ്ദുല്ല രാജാവിന്റെ കാലത്താണ് വടക്ക് അങ്കണം വികസനം ആരംഭിച്ചത്. ഈ പദ്ധതി അവസാനഘട്ടത്തിലാണിപ്പോള്‍.
നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ ഭാഗങ്ങള്‍ ഹജ്ജ് റമദാന്‍ സീസണുകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തുറന്നുകൊടുത്തിരുന്നു. ശേഷിക്കുന്ന ജോലികള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനുവേണ്ടി രാപകല്‍ വ്യത്യാസമില്ലാതെ ജോലികള്‍ നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."