HOME
DETAILS
MAL
ഗ്വാണ്ടാനാമോ തടവുകാരെ ഒമാന്‍ കൈമാറും
backup
January 17 2017 | 04:01 AM
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലാവധി കഴിയാന്‍ മൂന്നു ദിവസം ശേഷിക്കെ ഗ്വാണ്ടാനാമോയിലെ പത്ത് തടവുകാരെ കൂടി ഒമാന്‍ കൈമാറും. ഗ്വാണ്ടാനാമോയില്‍ നിന്ന് തടവുകാരെ ഒഴിപ്പിക്കുമെന്ന ഒബാമയുടെ നയത്തിന്റെ ഭാഗമാണിത്. ഒമാനാണ് പത്ത് തടവുകാരെ കൈമാറുകയെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി മസ്കത്തില് പറഞ്ഞു.
ഒബാമയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പത്തു പേരെ തങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഒമാന്‍ വ്യക്തമാക്കി. ട്രംപ് ഭരണത്തിലേറും മുന്‍പ് സഊദി, ഇറ്റലി, ഒമാന്‍, യു.എ.ഇ രാജ്യങ്ങള്‍ക്ക് ഗ്വാണ്ടാനാമോ തടവുകാരി കൈമാറാനാണ് യു.എസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി 13 യമനി തടവുകാരെ സഊദിക്ക് ഈയിടെ യു.എസ് കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."