നിയമലംഘനം നടത്തുന്ന ആശുപത്രികളെ പൊതു ജനത്തിന് വ്യക്തമാക്കും
റിയാദ്: ആരോഗ്യ മേഖലയില്‍ കണ്ടെത്തുന്ന നിയമ ലംഘനം പൊതു ജനത്തിനെ അറിയിക്കുമെന്നും സ്ഥാപനങ്ങളെ കുറിച്ച് പൂര്‍ണ്ണ വിവരം മന്ത്രാലയ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുമെന്നും സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന നിയമ ലംഘനം പൊതു ജനത്തെ ബോധ്യപ്പെടുത്തുകയാണ് അധികൃതര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 908 ആരോഗ്യ സ്ഥാപനങ്ങളാണ് അധികൃതര്‍ സീല്‍ ചെയ്തത്. ഇതില്‍ മൂന്നെണ്ണം രാജ്യത്തെ വന്‍കിട ആശുപത്രികളാണ്. 358 മെഡിക്കല്‍ കോംപ്ലക്‌സുകളും ക്ലിനിക്കുകളും, 191 മെഡിക്കല്‍ ഷോപ്പുകളും 256 ആരോഗ്യ യൂണിറ്റുകളും അടപ്പിച്ചവയില്‍ ഉള്‍പ്പെടും.
21899 സ്ഥാപനങ്ങളാണ് രാജ്യത്ത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങള്‍ പബഌക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുകയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മിശ്അല്‍ അല്‍ റബീആന്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."