യമനില്‍ ഹൂതികളെ സജ്ജരാക്കുന്നത് ഇറാനെന്നു വെളിപ്പെടുത്തല്‍
റിയാദ്: യമന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ യുദ്ധത്തിലേര്‍പ്പെട്ട ന്യൂനപക്ഷമായ ഹൂതികള്‍ക്ക് സഹായകരമായി നിലകൊള്ളുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ഇറാനാണെന്നും ലബനാനിലെ ഹിസ്ബുള്ള തീവ്രവാദ സംഘടനയുമാണെന്നും വെളിപ്പെടുത്തല്‍.
യമനിലെ ഹൂതി വിഭാഗം കമാന്‍ഡറായിരുന്ന സൈനികനാണ് കീഴടങ്ങിയതിന് ശേഷം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. നിരവധി റോക്കറ്റാക്രമണങ്ങളുടെ സൂത്രധാരനായിരുന്ന അബു മുഹമ്മദിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് യമന്‍ സൈന്യം പിടികൂടിയത്.
ഹൂതികള്‍ സൈനികമായി സജ്ജരാക്കാനും ആയുധങ്ങള്‍ നല്‍കാനും ഏറ്റവും സഹായകരമായി പ്രവര്‍ത്തിക്കുന്നത് ഇറാനും ലബനാനിലെ ഹിസ്ബുള്ള തീവ്രവാദ ഗ്രൂപ്പുമാണ്. ഹൂതികളുടെ ശക്തി കേന്ദ്രമായ സആദ പ്രവിശ്യയില്‍ നടക്കുന്ന രഹസ്യ സൈനിക പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് ഈ വിഭാഗങ്ങളാണെന്നും ഹൂതി മുന്‍ കമാന്‍ഡറായ സൈനികന്‍ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."