ഉംറയ്ക്കുള്ള യാത്രാമധ്യേ മലപ്പുറം സ്വദേശി ദോഹയില്‍ മരിച്ചു
ദോഹ: കോഴിക്കോട് നിന്നും മക്കയിലേക്ക് ഉംറയ്ക്ക് പുറപ്പെട്ട ഗൃഹനാഥന് യാത്രാമധ്യേ ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് പരതക്കാട് പൂളക്കച്ചാലില്‍ ഹൗസില്‍ സൈദലവി ഇസ്മാഈല്‍ (58) ആണ് ഹമദ് ആശുപത്രിയില്‍ നിര്യാതനായത്.
ആറു ദിവസം മുമ്പാണ് ഭാര്യ പാത്തുമ്മക്കുട്ടി ഉള്‍പ്പെടെയുള്ള അന്‍പത് അംഗ ഉംറ സംഘത്തോടൊപ്പം മക്കയിലേക്ക് യാത്ര തിരിച്ചത്. ട്രാന്‍സിറ്റിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സൈദലവിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ പ്രത്യേക അനുമതിയോടെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിചരണങ്ങള്‍ക്കായി കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നും അദ്ദേഹത്തിന്റെ മകന് നവാസ് ഖത്തറിലെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് പുലര്‍ച്ചെ ഖത്തര്‍ എയര്‍വെയ്സിന് നാട്ടിലേക്ക് കൊണ്ടുപോയി.
സഊദിയില്‍ പ്രവാസിയായിരുന്ന സൈദലവി പതിനഞ്ച് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. മക്കള്‍: മുഹമ്മദ് നിയാസ്, മുഹമ്മദ് നവാസ്, മുഹമ്മദ് നൗഫല്‍, മുഹമ്മദ് നൗഷാദ്, നൗഷിദ, നസ്റിന്. മരുമക്കള്‍: സൈഫുന്നിസ, സഫ്ന, സലാഹുദ്ദീന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."