HOME
DETAILS

ശംസുല്‍ ഉലമ 21-ാമത് ഉറൂസ് മുബാറക്കും ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണവും ഇന്ന്

  
backup
January 17, 2017 | 10:48 PM

%e0%b4%b6%e0%b4%82%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%ae-21-%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%89%e0%b4%b1%e0%b5%82%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81

 

കല്‍പ്പറ്റ: സമസ്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശംസുല്‍ ഉലമാ 21-ാമത് ഉറൂസ് മുബാറകും ശൈഖ് ജീലാനി, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണ പ്രാര്‍ഥനാ സമ്മേളനവും സമസ്ത ജില്ലാ കാര്യാലയത്തില്‍ പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ ഇന്ന് രാവിലെ 10ന് ആരംഭിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ജോ.സെക്രട്ടറി കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാകും. എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്‌റ്റേറ്റ് സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് സ്‌റ്റേറ്റ് വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍, പാലത്തായി മൊയ്തു ഹാജി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി അലി മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, കെ.സി മമ്മൂട്ടി മുസ്‌ലിയാര്‍, ഇബ്‌റാഹീം ഫൈസി പേരാല്‍, ശൗകത്തലി വെള്ളമുണ്ട, ഇബ്‌റാഹീം മാസ്റ്റര്‍ തുടങ്ങി സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ സംബന്ധിക്കും.
ഇത് സംബന്ധിച്ച് ചേര്‍ന്ന സംഘാടക സമിതിയുടെ എക്‌സിക്യുട്ടീവ് യോഗം കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എസ് മുഹമ്മദ് ദാരിമി അധ്യക്ഷനായി.
പി.സി ഇബ്‌റാഹീം ഹാജി, കാഞ്ഞായി ഉസ്മാന്‍, കെ.വി ജഅ്ഫര്‍ ഹൈതമി, ശൗകത്തലി വെള്ളമുണ്ട, അയ്യൂബ് മുട്ടില്‍, കെ.സി നവാസ് മൗലവി സംബന്ധിച്ചു. കണ്‍വീനര്‍ ഹാരിസ് ബാഖവി സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  5 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  5 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  5 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  5 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  5 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  5 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  5 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  5 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  5 days ago