HOME
DETAILS

കണ്ണടച്ച് ഹൈമാസ്റ്റ് വിളക്കുകള്‍; ഇരുട്ടിലാണ്ട് പട്ടണം

  
backup
January 17 2017 | 23:01 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b9%e0%b5%88%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b3

 

ആലപ്പുഴ:പട്ടണത്തിലെ വിവിധ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുളള ഹൈമാസ്റ്റ് വിളക്കുകള്‍ നഗരത്തിന് ഭാരമാകുന്നു.
വൈകുന്നേരമാകുന്നതോടെ കണ്ണുതുറക്കുന്ന വിളക്കുകള്‍ ക്ഷണം നേരം കൊണ്ട് അണഞ്ഞു പോകുന്നത് പതിവാകുകയാണ്. തെരുവിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി കഴിഞ്ഞാല്‍ ആലപ്പുഴ പട്ടണം പൂര്‍ണ്ണമായും ഇരുട്ടിന്റെ പിടിയിലാകുന്നു.കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഭാഗമായി നഗരസഭ സ്ഥാപിച്ചിട്ടുളളതാണ് വിളക്കുകള്‍. ആലപ്പുഴ കടപ്പുറത്ത് രണ്ടിടങ്ങളിലാണ് ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുളളത്.ബീച്ചിന്റെ പ്രധാന കോണുകളില്‍ സ്ഥാപിച്ചിട്ടുളള ഇവ പതിവായി അണഞ്ഞു പോകുന്ന സ്ഥിതിയാണുളളത്. ഇതില്‍ തെക്ക് ഭാഗത്ത് സ്ഥാപിച്ചിട്ടുളള വിളക്ക് ഉദ്ഘാടന ദിവസം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഡി.ടി.പി സിയുടെ നിയന്ത്രണത്തില്‍ സ്ഥാപിച്ച ഇതിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല.
നഗരത്തിലെ പ്രധാന വീഥികളായ മുല്ലയ്ക്കല്‍, ബോട്ട് ജെട്ടി, കോടതി കവല, കളക്ട്രേറ്റ്, വൈ.എം.സി എ തുടങ്ങിയ ഇടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുളളത്. യഥാസമയം അറ്റഅറ്റകുറ്റപ്പണികള്‍ നടത്താത്തതും അധികാരികളുടെ അശ്രദ്ധയുമാണ് വിളക്കുകള്‍ കത്തുന്നതില്‍ തടസമാകുന്നതെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ അടുത്തക്കാലത്ത് നഗരസഭാ അധികൃതര്‍ പട്ടണത്തിലാകമാനം എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിച്ച് വെളിച്ച വിപ്ലവം നടത്താന്‍ ഇറങ്ങിതിരിച്ചെങ്കിലും ഇവയുടെ ഗതിയും വ്യത്യസ്തമല്ല. നാളുകളായി ഇവയുടെ പ്രവര്‍ത്തനം സജ്ജമാക്കണമെന്ന് നാട്ടുക്കാരും റെസിഡന്‍സ് അസോസിയേഷനുകളും ആവശ്യപ്പെട്ടിട്ടും പരിഹാരമായില്ല.
ഇരുട്ടിന്റെ ദുരിതം ഏറെ അനുഭവിക്കുന്ന വ്യാപാരികള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നടപടിയായില്ല. മോഷണവും പിടിച്ചുപറിയും പട്ടണത്തില്‍ നിരന്തരം നടന്നിട്ടും അധികാരികള്‍ക്ക് അനക്കമില്ല. വൈകുന്നനേരത്തോടെ പട്ടണം ഇരുട്ടിലാകുന്നത് സാമൂഹ്യവിരുദ്ധര്‍ക്ക് തുണയാകുകയാണ്.
ഹൈമാസ്റ്റ് ലൈറ്റുകളും എല്‍.ഇ.ഡി ലൈറ്റുകളും ഉടന്‍ പ്രകാശിപ്പിക്കാനുളള നടപടകിള്‍ അധികൃതര്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago