നഗരസഭാ കൗണ്‍സിലില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
മലപ്പുറം: നഗരസഭാ പരിധിയിലെ തെരുവുവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍നിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി. നഗരസഭയിലെ നാല്പതു വാര്‍ഡുകളിലേയും തെരുവുവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതും പുതിയവ സ്ഥാപിക്കുന്നതും നേരത്തെ തീരുമാനിച്ച ക്രമപ്രകാരമല്ലെന്നും പ്രതിപക്ഷ വാര്‍ഡുകളെ അവഗണിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
കൗണ്‍സില്‍ യോഗത്തിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിയ ഉടനെ പ്രതിപക്ഷം തെരുവുവിളക്കു പ്രശ്നമുന്നയിച്ച് ബഹളംവയ്ക്കുകയായിരുന്നു.
ആരോപണങ്ങള്‍ക്കു മറുപടിയുമായി ഭരണപക്ഷാംഗങ്ങളും രംഗത്തെത്തിയതോടെ യോഗം ബഹളത്തില്‍ കലാശിച്ചു. ചെയര്‍പേഴ്സണ്‍ റൂളിങ് നല്‍കിയിട്ടും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ആരോപണങ്ങള്‍ക്കു ചെയര്‍പേഴ്സണ്‍ മറുപടി പറഞ്ഞെങ്കിലും തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."