കേന്ദ്രഭരണം: നിരാശയുടെ രണ്ടുവര്‍ഷങ്ങളെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ രണ്ടുവര്‍ഷങ്ങള്‍ നിരാശയുടെതായിരുന്നെന്ന് കോണ്‍ഗ്രസ്.
എല്ലാ മേഖലകളിലും നിരാശയായിരുന്നു ഫലം. രാജ്യത്തിന്റെ സാമ്പത്തികനില പരിതാപകരമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.
പരസ്യങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. സാമ്പത്തിക നവീകരണം പരാജയപ്പെട്ടു. പ്രധാന മേഖലകളിലെല്ലാം നാമമാത്രമായ വളര്‍ച്ചപോലുമില്ല. വിലക്കയറ്റം രൂക്ഷമായി. തൊഴിലവസരങ്ങള്‍ കുറഞ്ഞു. അധികാരത്തില്‍ വരുമ്പോള്‍ വര്‍ഷം പത്തുകോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാറിന്റെ വലിയ നേട്ടങ്ങള്‍ സാമൂഹിക സമ്മര്‍ദ്ദവും ബി.ജെ.പി നേതാക്കളുടെ പ്രകോപനവുമാണെന്ന് ആസാദ് പരിഹസിച്ചു. സര്‍ക്കാറിന്റെ സ്ഥിരതയില്ലാത്ത വിദേശനയത്തേയും ആസാദ് വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."