സംസ്ഥാനവും ഗാന്ധിജിയെ തമസ്‌കരിച്ചു: സുധീരന്‍
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും രാഷ്ട്രപിതാവിനെ നിന്ദിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. രക്തസാക്ഷിത്വദിനമായ ജനുവരി 30ന് നടപ്പാക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കാര്‍ സര്‍ക്കുലറില്‍ നിന്നും രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. ഇതിലൂടെ അദ്ദേഹത്തെ തമസ്‌കരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും വി.എം സുധീരന്‍ തൃശൂരില്‍ പറഞ്ഞു.
സര്‍ക്കുലര്‍ പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നുവെന്നും രാവിലെ 11ന് രണ്ട് മിനിറ്റ് മൗനം ആചരിക്കണമെന്നുമാണ് എല്ലാ വകുപ്പുകള്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. ജനുവരി നാലിന് പൊതുഭരണവകുപ്പ് തയ്യാറാക്കിയിരിക്കുന്ന സര്‍ക്കുലര്‍ യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."