അഞ്ജലി നേടി ഐഷാപോറ്റിയുടെ വാക്ക് പൊന്നായി
കണ്ണൂര്‍: നിന്റെ ചേട്ടനതു നേടിക്കൊടുക്കാന്‍ നിനക്കു കഴിയും എന്ന ഐഷാപോറ്റി എം. എല്‍.എയുടെ വാക്ക് പൊന്നായി. ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ അഞ്ജലിരാജിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. മനസില്‍ തളരാത്ത ആത്മവിശ്വാസത്തിന്റെ നിലവിളക്കു കൊളുത്തിയാണ് അഞ്ജലിരാജ് കണ്ണൂരിലേക്ക് ട്രെയിന്‍കയറിയത്.
ഐഷാപോറ്റിയുടെ കൈപിടിച്ചാണ് അഞ്ജലി ജീവിതത്തിന്റെ അപകടച്ചുഴി താണ്ടിയത്.
പത്തനംതിട്ട ജില്ലാ കലോത്സവത്തിനൊരുങ്ങാന് ആടയാഭരണങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് ജ്യേഷ്ഠന് അഖിലിന് വാഹനാപകടത്തില്‍ നട്ടെല്ലിനു ഗുരുതര പരുക്കേറ്റത്. പെരുവഴിയില്‍ പിടിവിട്ടുപോകുമായിരുന്ന ജീവിതവും കലയും തിരികെപ്പിടിച്ചത് ഐഷാപോറ്റിയുടെ കനിവിലും. അപകടത്തില്‍ പരുക്കേറ്റ അഖില്‍ ഇപ്പോഴും കിടപ്പിലാണ്.
കല്ലുംമുള്ളും നിറഞ്ഞ കാനനയാത്രപോലെ ദുഷ്കരമായിരുന്നു ഒന്നാംസ്ഥാനത്തേക്കുള്ള പ്രയാണം. പത്തനംതിട്ട മയിലപ്ര എസ്. എച്ച് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് അഞ്ജലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."