കാട്ടാനകള്‍ നാട്ടില്‍ തന്നെ
സുല്‍ത്താന്‍ ബത്തേരി: കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് തടയാന്‍ സ്ഥാപിച്ച വൈദ്യുത കമ്പിവേലി, കിടങ്ങ് തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഫലവത്താകുന്നില്ലെന്ന് പരാതി. ഇവ തകര്‍ത്താണ് നിലവില്‍ വനാര്‍ത്തി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനകളെത്തുന്നത്. ഇതോടെ കോടികള്‍ ചെലവഴിച്ച് വനം വകുപ്പ് നിര്‍മിച്ച പ്രതിരോധ മാര്‍ഗങ്ങളെല്ലാം ഫണ്ട് ചെലവഴിക്കാനുള്ള മാര്‍ഗങ്ങള്‍ മാത്രമായി.
ആദ്യകാലങ്ങളില്‍ വനാതിര്‍ത്തികളില്‍ ആനപ്രതിരോധ കിടങ്ങുകളായിരുന്നു കാട്ടാനശല്യത്തിന് പരഹാരമെന്ന നിലയില്‍ നിര്‍മിച്ചിരുന്നത്. ഈ കിടങ്ങുകള്‍ മറികടന്നും കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് തുടര്‍ന്നതോടെ കിടങ്ങിന് സമീപം കോടികള്‍ മുടക്കി വൈദ്യുതി കമ്പിവേലിയും സ്ഥാപിക്കുകയായിരുന്നു.
എന്നാല്‍ ഇതും കാട്ടാനകള്‍ തകര്‍ക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ രാത്രി കാലങ്ങളില്‍ ജീവന്‍ പണയംവച്ച് കൃഷിക്ക് കാവലിരിക്കേണ്ട ഗതികേടിലാണ്. പകല്‍ വരെ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപത്ത് കാട്ടാനകള്‍ തമ്പടിക്കുന്നത് പതിവാണെന്നും കര്‍ഷകര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കാട്ടാനശല്യത്തിന് പരിഹാരം കാണുന്നതിനായി കല്‍മതില്‍ പ്രദേശങ്ങളില്‍ നിര്‍മിക്കണമെന്ന ആവശ്യമാണുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."