യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍, പെന്‍ഷന്‍ അട്ടിമറിയില്‍ പ്രതിഷേധിച്ചും പൊലിസ് രാജിനെതിരേയും ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. രാവിലെ 10ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.
അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് പ്രഖ്യാപനം നടത്തി അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ റേഷന്‍കടകള്‍ അടച്ച്പൂട്ടുന്ന അവസ്ഥയിലേക്കാണ് കേരളത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘവീക്ഷണമില്ലാതെ പുനക്രമീകരിച്ചതോടെ കാര്യക്ഷമമായി നടന്നു വന്നിരുന്ന സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണവും സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണ്.അര്‍ഹതയുണ്ടായിട്ടും ആയിരക്കണക്കിന് പേരാണ് പെന്‍ഷന്‍ രഹിതരായിരിക്കുന്നത്. കൊലപാതകകേസിലെ പ്രതികളടക്കം സൈ്വര്യവിഹാരം നടത്തുമ്പോള്‍ എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കരി നിയമം ചുമത്തി ജയിലിലടക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് സ്വാഗതവും സെക്രട്ടറി ജാസര്‍ പാലക്കല്‍ നന്ദിയും പറഞ്ഞു. മാര്‍ച്ചിന് ജില്ലാ ഭാരവാഹികളായ ഷമീം പാറക്കി, വി.എം അബൂബക്കര്‍, അഡ്വ.എ.പി മുസ്തഫ, പി.കെ സലാം, ഹാരിസ് കാട്ടിക്കുളം എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍, സെക്രട്ടറിമാരായ സി മൊയ്തീന്‍കുട്ടി, പി.പി അയ്യൂബ്, മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, സെക്രട്ടറി ടി ഹംസ, അബ്ദുല്ല മാടക്കര, കെ.കെ ഹനീഫ, എം മുഹമ്മദ് ബഷീര്‍, ലുക്മാനുല്‍ ഹകീം വി.പി.സി, റിയാസ് കല്ലുവയല്‍, മുജീബ് കെയംതൊടി, നൂരിഷ ചേനോത്ത്, ആരിഫ് തണലോട്ട്, അസീസ് വേങ്ങൂര്‍, ഹാരിസ് ബനാന, യൂനുസലി പനമരം, ഹുസൈന്‍ കുഴിനിലം, കാട്ടി ഗഫൂര്‍, കെ.എം ഷബീര്‍ അഹമ്മദ്, കെ.പി അഷ്‌കറലി, ഇബ്രാഹിം തൈതൊടി, പി.കെ അമീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."