ഭരിക്കാനെന്തിന് വാഹനം..?
മങ്കട: തദ്ദേശ സ്ഥാപനങ്ങളുടെ ചരിത്രത്തില്‍ അപൂര്‍വത സ്വന്തമാക്കി മക്കരപ്പറമ്പ് പഞ്ചായത്ത്. ഭരണാധികാരികള്‍ പൊതുജനങ്ങളുടെ ചെലവില്‍ വാഹനങ്ങളില്‍ ചീറിപ്പായുമ്പോള്‍ ഔദ്യോഗിക വാഹനമേ െേവണ്ടെന്നുവച്ച് നാലു പതിറ്റാണ്ട് തികക്കുകയാണ് ഈ പഞ്ചായത്ത്.
നൂറു കൂട്ടം പ്രശ്‌നങ്ങള്‍ക്കിടയില്‍ സ്വന്തം വാഹനം വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംസ്ഥാനത്തെ ഏറ്റവും ചെറിയ പഞ്ചായത്തുകളിലൊന്നായ മക്കരപ്പറമ്പ്. ചടങ്ങുകള്‍ക്കും താലൂക്കുതല വികസന യോഗങ്ങള്‍ക്കുമെല്ലാം മുന്‍ പ്രസിഡന്റുമാര്‍ സ്വകാര്യ വാഹനങ്ങളെയും ഇരുചക്രവാഹനങ്ങളെയും ആശ്രയിക്കുകയായിരുന്നു പതിവ്. പ്രസിഡന്റ് വനിതയായിട്ടും ഇതേ സ്ഥിതി തുടരുന്നു. ജില്ലയിലെ 94 പഞ്ചായത്തുകളില്‍ 93 പഞ്ചായത്തുകള്‍ക്കും മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്കും ജീപ്പോ മറ്റു വാഹനമോ സ്വന്തമായി ഉണ്ട്.
1977ല്‍ രൂപീകരിച്ച മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് 39 വര്‍ഷം പിന്നിട്ടിട്ടും ഒരു ഭരണസമിതിയും ഔദ്യോഗിക വാഹനം വാങ്ങിയില്ല. ചില വര്‍ഷങ്ങളില്‍ ഫണ്ട് നീക്കിവച്ചിട്ടുണ്ടെങ്കിലും െേവണ്ടന്നുവയ്ക്കുകയായിരുന്നു.
തനതു ഫണ്ടിന് അപര്യാപ്തത നേരിടുമ്പോള്‍ പണം ദുര്‍വ്യയം ചെയ്യുന്നതിലെ അധാര്‍മികതയാണ് മുന്‍ പ്രസിഡന്റും അധ്യാപക അവാര്‍ഡു ജേതാവുമായ പി. മുഹമ്മദ് മാസ്റ്ററും ഇപ്പോഴെത്തെ പ്രസിഡന്റ് ഹബീബയും ചൂണ്ടിക്കാണിക്കുന്നത്. പ്രസിഡന്റ് വനിതയായ പഞ്ചായത്തില്‍ നാലുചക്ര വാഹനം അനിവാര്യമാണെന്നാണ് ജീവനക്കാരും ജന പ്രതിനിധികളും അഭിപ്രായപ്പെടുന്നത്. വാഹന രഹിത പഞ്ചായത്തെന്നതു പ്ലസ് പോയിന്റായാണ് പഞ്ചായത്തു സെക്രട്ടറി രാജീവന്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."