HOME
DETAILS

കുമാരമംഗലം പഞ്ചായത്ത് യോഗങ്ങള്‍ക്ക് ഇനി സാങ്കേതികവിദ്യയുടെ മികവ്

  
backup
January 19 2017 | 00:01 AM

%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%af%e0%b5%8b

 

തൊടുപുഴ: കുമാരമംഗലം ഗ്രാമ പഞ്ചായത്ത് യോഗങ്ങള്‍ക്ക് ഇനി സാങ്കേതികവിദ്യയുടെ മികവ്. യോഗങ്ങളുടെ അജന്‍ഡയും തീയതിയും നിശ്ചയിക്കുന്നതു മുതല്‍ മിനിറ്റ്‌സ് രേഖപ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങള്‍ക്കായി കുമാരമംഗലം ഗ്രാമപ്പഞ്ചായത്തിന് ഇനി 'സകര്‍മ്മ' എന്ന സോഫ്റ്റ് വെയര്‍ സംവിധാനം. ചോദ്യങ്ങളും പ്രമേയങ്ങളും എഴുതുന്നതിനു പകരം പഞ്ചായത്ത് അംഗങ്ങള്‍ക്ക് ലോഗിന്‍ ചെയ്ത് അവ രേഖപ്പെടുത്തി പ്രസിഡന്റിന്റെ ലോഗിനിലേക്ക് അയക്കാം. പ്രസിഡന്റ് തന്റെ ലോഗിനില്‍ കയറി അപ്രൂവ് ചെയ്ത് അജണ്ടയിലുള്‍പ്പെടുത്താം. പ്രസിഡന്റിനും അജണ്ടയില്‍ ചേര്‍ക്കേണ്ട ആവശ്യമായ കാര്യങ്ങള്‍ ചേര്‍ക്കാന്‍ സംവിധാനമുണ്ട്.
പഞ്ചായത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രസിഡന്റിനും അജന്‍ഡ നേരിട്ട് രേഖപ്പെടുത്താം. യോഗ നോട്ടീസ് ചട്ടപ്രകാരം നിശ്ചിത തീയതിയില്‍ തന്നെ അജന്‍ഡ കുറിപ്പ് സഹിതം അംഗങ്ങള്‍ക്ക് ലഭിക്കും. യോഗം നടക്കുമ്പോള്‍ തന്നെ നടപടികളും തീരുമാനങ്ങളും 'സകര്‍മ്മ'യില്‍ രേഖപ്പെടുത്താം. ഓണ്‍ലൈനായി നേരത്തെ ലഭിക്കുന്ന അജന്‍ഡ പഠിച്ചശേഷം യോഗത്തില്‍ ഉന്നയിക്കാനുള്ള ചോദ്യങ്ങള്‍ നേരത്തേ തന്നെ സോഫ്റ്റ്‌വെയര്‍ വഴി അയയ്ക്കാം. യോഗതീരുമാനങ്ങള്‍ ഉള്‍പ്പെടുന്ന മിനിറ്റ്‌സ്, അംഗങ്ങളുടെ ഹാജര്‍നില എന്നിവയും പൂര്‍ണമായി ഓണ്‍ലൈനാക്കും. യോഗം ചേരുമ്പോഴുള്ള മിനിറ്റ്‌സ് അപ്പപ്പോള്‍ ഡേറ്റാ എന്‍ട്രി ചെയ്ത് ചേര്‍ക്കാനുള്ള സൗകര്യത്തോടുകൂടിയതാണു സകര്‍മ സോഫ്റ്റ്‌വെയര്‍.ആദ്യഘട്ടത്തില്‍ ഇമെയില്‍ മുഖേനയും പിന്നീട് മൊബൈല്‍ സന്ദേശമായും വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള സംവിധാനവും സോഫ്റ്റ്‌വെയറിലുണ്ടാകും. തദ്ദേശസ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നുള്ള ലിങ്കിലൂടെ സോഫ്റ്റ്‌വെയറില്‍ പ്രവേശിച്ച് ഇക്കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു പരിശോധിക്കാനും കഴിയും. അധ്യക്ഷന്‍ മിനിറ്റ്‌സ് അംഗീകരിച്ചാല്‍ പിന്നെ ആര്‍ക്കുവേണമെങ്കിലും കാണാമെന്നതിനാല്‍ തീരുമാനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യത കൈവരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago