ലഹരിയെ പ്രതിരോധിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങണം:കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: പുതുതലമുറക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ പ്രതിരോധിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ലയണ്‍സ് ക്ലബ്ല്‌സ് ഇന്റര്‍നാഷണല്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലയണ്‍സ് ഡിസ്ട്രിക്ട് 318 എ യുടെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന ദീപശിഖാപ്രയാണത്തിന് ഹരിപ്പാട് മുന്‍സിപ്പല്‍ ഗാന്ധി പാര്‍ക്കില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ യുവ തലമുറയെ കാര്‍ന്നു തിന്നുന്ന അര്‍ബുദമാണ്. ഈ മാരക വിപത്തിനെതിരെ ബോധവല്‍ക്കരണം നടത്തി ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ ലയണ്‍സ് ക്ലബ്ബ് ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികള്‍ ശ്ലാഘനീയമാണ്.
അന്ധതാനിവാരണത്തിന് സൗജന്യമായ ചികിത്സ, തിമിര ശസ്ത്രക്രിയ, പരിസ്ഥിതി സംരക്ഷണം, യുവജന ശാക്തീകരണം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ മേഖലകളില്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ചെയ്യുന്ന സേവനങ്ങള്‍ മറ്റുള്ളവര്‍ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹരിപ്പാട് നഗരസഭാധ്യക്ഷ പ്രഫ. സുധാസുശീലന്‍ രോഗികള്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണം ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ റ്റി.കെ. ദേവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃകാപരമായ ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചീഫ് ഓര്‍ഗനൈസര്‍ ആര്‍. ഹരീഷ് ബാബുവിനെ ചടങ്ങില്‍ എം.പി പൊന്നാടയണിയിച്ച് ആദരിച്ചു. ലയണ്‍സ് സെന്റിനിയല്‍ ഡിസ്ട്രിക് ഗവര്‍ണര്‍ അലക്‌സ് കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ എ.ജി രാജേന്ദ്രന്‍, വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍മാരായ കെ. സുരേഷ്, ജോണ്‍. ജി.കൊട്ടറ, ഡോ. എന്‍. രമേഷ്, എ.കെ. അബ്ബാസ്, പി. ചന്ദ്രമോഹന്‍, രാജ്‌മോഹന്‍ നായര്‍, എസ്. കൃഷ്ണകുമാര്‍, കെ.ആര്‍. ഓമനക്കുട്ടന്‍, പി. രവീന്ദ്രനാഥ്, കെ. റഷീദ്, പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദീപശിഖാപ്രയാണത്തിന് ലയണ്‍സ് സെന്റിനിയല്‍ ഡിസ്ട്രിക് ഗവര്‍ണര്‍ അലക്‌സ് കുര്യാക്കോസ് ദീപം തെളിയിച്ചു. ലയണ്‍സ് ഡയമണ്ട് ജൂബിലി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. എന്‍. രമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളിലേയും ഗേള്‍സ് ഹൈസ്‌ക്കൂളിലേയും ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍.സി.സി, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ്, ബഥനി ബാലികാമഠം ഹൈസ്‌ക്കൂളിലെ കുട്ടികളുടെ ബാന്റ്‌മേളം തുടങ്ങിയവ ദീപശിഖാ റാലിക്ക് കൊഴുപ്പേകി. റോട്ടറി ക്ലബ്ബ് , സമുന്നതി,സാരംഗ ഫൗണ്ടേഷന്‍ കള്‍ച്ചറല്‍ ഫോറം, സമഭാവന തുടങ്ങിയ സന്നദ്ധസംഘടനകള്‍ സ്വീകരണം നല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."