HOME
DETAILS

ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് ഒന്നാംസ്ഥാനത്ത്

  
backup
January 19 2017 | 00:01 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa

 

ആലപ്പുഴ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ആലപ്പുഴ സംസ്ഥാനത്ത് ഒന്നാമതെത്തി.
വിവിധ പദ്ധതികളുടെ നടത്തിപ്പ്, തൊഴില്‍ ദിനങ്ങളുടെ എണ്ണം, ലേബര്‍ ബജറ്റിന്റെ ലക്ഷ്യം, വിവിധ പദ്ധതികളുമായുള്ള സംയോജിത പ്രവൃത്തി തുടങ്ങി എല്ലാ മേഖലയിലും സംസ്ഥാന ശരാശരിക്കും മുമ്പേയാണ് ജില്ല. എന്നാല്‍ കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തത് പദ്ധതി നിര്‍വഹണത്തിന് തടസമാകുന്നുണ്ട്.ആലപ്പുഴയില്‍ 2008ല്‍ നടപ്പാക്കാനാരംഭിച്ച പദ്ധതിക്ക് ഇന്ന് സമസ്തജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനായിട്ടുണ്ട്. മൂന്നു വര്‍ഷത്തിലെറെയായി ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചും പുതുമയാര്‍ന്ന പ്രവൃത്തികള്‍ ഏറ്റെടുത്തും സംസ്ഥാനത്തിന് തന്നെ മാതൃകയാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍. ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 2,52,760 കുടുംബങ്ങളില്‍ 2,51,956 പേര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കി. ഡിസംബര്‍ 31 വരെ 33,16,435 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 42,83,243 തൊഴില്‍ദിനങ്ങളാണ് സൃഷ്ടിച്ചത്. ഇതുവഴി 129 ശതമാനം അധിക പ്രവൃത്തി ചെയ്യാനായി.
ഇതേ സമയത്തെ സംസ്ഥാന ശരാശരി 85 ശതമാനമാണ്.ഏറ്റെടുത്ത പദ്ധതികള്‍ക്കായി 11951.51 ലക്ഷം രൂപ ചെലവഴിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 18331.54 ലക്ഷം രൂപ ചെലവഴിക്കാനായി. 1260.16 ലക്ഷം രൂപ സാധനസാമഗ്രികള്‍ക്കായി ചെലവഴിച്ചു. വേതനയിനത്തില്‍ ലേബര്‍ ബജറ്റിനേക്കാള്‍ 79.48 ശതമാനം തുക അധികമായി ചെലവഴിച്ചാണ് ജില്ല മുന്നിലെത്തിയത്.
കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം 14,085 പ്രവൃത്തികള്‍ ഏറ്റെടുത്തതില്‍ 12,430 എണ്ണവും പൂര്‍ത്തിയാക്കി. 17 കളിസ്ഥലങ്ങള്‍, 180 റോഡുകളുടെ നിര്‍മാണം എന്നിവ ഉള്‍പ്പെടും. ഗ്രാമീണ ശുചിത്വത്തിന്റെ ഭാഗമായി 4148 പ്രവൃത്തികളാണ് ഏറ്റെടുത്ത് നടപ്പാക്കിയത്. ആറു ഗ്രാമപഞ്ചായത്തുകളില്‍ വെളിയിട വിസര്‍ജ്ജമുക്തമാക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത കക്കൂസുകള്‍ മുഴുവന്‍ തൊഴിലുറപ്പു പദ്ധതിയിലാണ് ചെയ്തത്. സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്തരമൊരു മാതൃകയില്ല.പട്ടികവിഭാഗം, ഇന്ദിര ആവാസ് യോജന ഗുണഭോക്താക്കള്‍, ദുര്‍ബലര്‍ എന്നിവര്‍ക്കായുള്ള 6,063 പ്രവൃത്തികളാണ് ഏറ്റെടുത്തത്. വരള്‍ച്ചദുരിതാശ്വാസത്തിന്റെ ഭാഗമായി 596 പ്രവൃത്തികളും വെള്ളപ്പൊക്ക നിവാരണത്തിന്റെ ഭാഗമായി 770 പ്രവൃത്തിയും ഏറ്റെടുത്തു.
ജലസംരക്ഷണവും മഴവെള്ളക്കൊയ്ത്തുമടങ്ങുന്ന 348 പണികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. 636 ചെറുകിട ജലസേചനപ്രവൃത്തികളും ഭൂസംരക്ഷണ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2,112 പ്രവൃത്തികളും ഈ കാലയളവില്‍ ഏറ്റെടുത്ത് നടപ്പാക്കി.ആധാര്‍ അധിഷ്ഠിത പണമിടപാട് സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ യഥാസമയം കൂലി ലഭ്യമാക്കുന്നതിനായി തടസം സൃഷ്ടിക്കുന്നതാണ് പദ്ധതി നേരിടുന്ന ചിലപ്രധാന പ്രശ്‌നങ്ങളിലൊന്ന്. തൊഴിലാളികള്‍ക്ക് യഥാസമയം വേതനം ലഭിക്കുന്നില്ല. ഫണ്ടിന്റെ ലഭ്യതകുറവ്, സാങ്കേതിക പ്രശ്‌നങ്ങള്‍, ഗ്രാമപഞ്ചായത്തില്‍ ഇതിലേക്ക് നിയമിച്ചിട്ടുള്ള സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് ജോലിഭാരം, സാങ്കേതിക പരിജ്ഞാനത്തിന്റെ കുറവ് എന്നിവയും പദ്ധതി നേരിടുന്ന ചില പ്രധാന പ്രശ്‌നങ്ങളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  26 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  36 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  44 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago