കൊച്ചി മെട്രോ തൂണുകള്‍ക്ക് അലങ്കാരമായി ബിനാലെയുടെ ചിത്രപ്പണികള്‍
കൊച്ചി: ആലുവ മുതല്‍ വൈറ്റില വരെയുള്ള 20 കിലോമീറ്റര്‍ കൊച്ചി മെട്രോയുടെ നാനൂറില്‍പരം തൂണുകള്‍ ബിനാലെ കലാകാരന്മാരുടെ ചിത്രപ്പണികള്‍ കൊണ്ട് അലങ്കരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രം കൊച്ചി മെട്രോയും കൊച്ചി ബിനാലെ ഫൗണ്ടേഷനും ഒപ്പിട്ടു. കൊച്ചി മെട്രോയുടെ തൂണുകളില്‍ ഒമ്പതടി പൊക്കത്തിലാണ് ബിനാലെ ഫൗണ്ടേഷന്‍ തങ്ങളുടെ കരവിരുത് പ്രദര്‍ശിപ്പിക്കുന്നത്.
കേരളത്തിന്റെ തനത് സാമൂഹ്യസാംസ്‌കാരിക പാരമ്പര്യത്തിലൂന്നിയാകും കലാസൃഷ്ടികള്‍. കലയെ കൂടുതല്‍ ബൃഹത്തായ തലത്തിലേക്ക് എത്തിക്കാനുള്ള ഫൗണ്ടേഷന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്.
ബിനാലെ വേദികള്‍ക്കപ്പുറം കലയെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു ഫൗണ്ടേഷന്‍ ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നായ കൊച്ചിമുസിരിസ് ബിനാലെ മാര്‍ച്ച് 29 വരെയാണ്. ഇക്കാലമത്രയും മെട്രോ തൂണുകള്‍ ബിനാലെ വേദികളാകും. ബിനാലെ ഫൗണ്ടേഷന്‍ സിഇഒ മഞ്ജു സാറാ രാജനും കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ (പ്രോജക്ട്‌സ്) തിരുമന്‍ അര്‍ചുനുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകള്‍ക്കടിയിലെ തൂണുകളെ ചിത്രപ്പണികളില്‍നിന്ന് ഒഴിവാക്കും. ആലുവമുട്ടം, കളമേശരി(നിപ്പണ്‍ ടൊയോട്ട വഴി)പത്തടിപ്പാലംഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് നെഹ്‌റു സ്റ്റേഡിയംകലൂര്‍ റൂട്ടിലുള്ള തൂണുകളാണ് ബിനാലെ ഫൗണ്ടേഷന്‍ അലങ്കരിക്കുന്നത്. പനമ്പള്ളിനഗര്‍,വൈറ്റില ജങ്ഷനുകളും എം.ജിറോഡ്മഹാരാജാസ് ഭാഗവും പദ്ധതിയില്‍ പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."