HOME
DETAILS
MAL
സാംസങ്ങ് ഗാലക്‌സി സി 9 പ്രോ പുറത്തിറക്കി
backup
January 19 2017 | 03:01 AM
കൊച്ചി: സാംസങ് ഇന്ത്യ അതിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ പവ്വര്‍ ഹൗസ് ഗാലക്‌സി സി 9 പ്രോ പുറത്തിറക്കി.
മെറ്റല്‍ യൂനിബോഡിയിലുള്ള ഈ സ്മാര്‍ട്ട് ഫോണില്‍ സൂപ്പര്‍ സ്‌ക്രീന്‍, സൂപ്പര്‍ മെമ്മറി, സൂപ്പര്‍ കാമറ എന്നിവ സവിശേഷമാണ്. മള്‍ട്ടീ ടാസ്‌കിങ് അനുഭവങ്ങള്‍ തടസമില്ലാതെ നല്‍കാന്‍ സഹായിക്കുന്ന 6 ജി.ബി. റാമിന്റെ ശക്തിയുമായി എത്തുന്ന ആദ്യ സാംസങ് ഫോണാണ് സാംസങ് ഗാലക്‌സി സി 9 പ്രോ.
ഇതോടൊപ്പം 64 ജി.ബി. ഇന്‍ ബില്‍ട്ട് മെമ്മറിയും ലഭ്യമാക്കിയിട്ടുണ്ട്. 256 ജി.ബി. വരെ മെമ്മറി ഉയര്‍ത്താം. 64 ബിറ്റ് ഒക്ടാ കോര്‍ പ്രോസസ്സറുമായാണ് സാംസങ് ഗാലക്‌സി സി 9 പ്രോ എത്തുന്നത്. കറുപ്പും സ്വര്‍ണ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 36,900 രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."