തളിപ്പറമ്പില്‍ ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ബോംബേറ്
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ബോംബേറ്. തൃച്ചംബരം വിവേകാനന്ദ സാംസ്‌കാരിക നിലയയത്തിനു നേരെയുണ്ടായ ബോംബേറില്‍ വാതിലുകളും കസേരകളും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം. സഘടനാ ഭാരവാഹികളായ രണ്ടുപേര്‍ സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്നു. കേരളത്തില്‍ സ്വന്തമായി സ്ഥാപിക്കപ്പെട്ട ആദ്യത്തെ ആര്‍.എസ്.എസ് കാര്യാലയമാണിത്. രണ്ടു ബോംബുകള്‍ എറിഞ്ഞതായാണ് സൂചന. ബോംബിന്റെ ചീളുകള്‍ 50 മീറ്റര്‍ ദൂരത്തേക്ക് തെറിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രദേശം കനത്ത പൊലിസ് വലയത്തിലാണ്. പ്രധാനപ്പെട്ട സി.പി.എം ഓഫിസുകള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കള്‍ സ്ഥലത്തെത്തി.
ബി.ജെ.പി കര്‍ണ്ണാടക വൈസ് പ്രസിഡണ്ട് എം. ധര്‍മ്മരാജ് സ്ഥലം സന്ദര്‍ശിച്ചു. സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സ്ഥലത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുളള മന:പൂര്‍വ്വമുളള ശ്രമമാണിതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."