HOME
DETAILS
MAL
ഉറക്കം കണ്‍കളില്‍ ഊഞ്ഞാലു കെട്ടി; പിന്നെ ചിലങ്ക കെട്ടി
backup
January 19 2017 | 10:01 AM
കണ്ണൂര്‍: രാവുറങ്ങിയില്ല; നിളയില്‍ പുലരുവോളം ചിലങ്കകള്‍ കിലുങ്ങി. മിഴിവാതില്‍ പാതിയടച്ച് ഊഴവും കാത്ത് പാവം കുട്ടികളങ്ങനെയിരുന്നു.
വൈകിട്ട് ഒരു ഗ്ലാസ് പാല്‍ചായയും കുടിച്ചു വേദിയില്‍ കയറാന്‍ തയാറെടുത്തവര്‍ അടുത്തദിനം പുലര്‍ച്ചെ മറ്റൊരു ഗ്ലാസ് കട്ടന്‍ചായയും കുടിച്ച് വേദിയില്‍ നടനമാടി.
ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരമാണ് ഒരു രാത്രി മുഴുവന്‍ നീണ്ടത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം കേരളനടനത്തിനു ശേഷം മൂന്നാം ദിനത്തില്‍ വൈകിട്ട് നാല് മണിക്കായിരുന്നു മത്സരം ആരംഭിക്കേണ്ടത്.
14 പേര് മത്സരിക്കേണ്ട ഈയിനത്തില്‍ എത്തിയത് 38പേര്. ഒടുവില്‍ മത്സരം കഴിയുമ്പോഴേക്കും രാത്രി 11 മണി. കേരളനടനത്തില്‍ അപ്പീലുമായി എത്തിയത് 24 പേര്.
അര്‍ധരാത്രിയില്‍ തുടങ്ങിയ കുച്ചുപ്പുടി മത്സരം അവസാനിച്ചപ്പൊഴേക്കും കിഴക്ക് വെള്ളകീറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."