സഹനത്തിന്റെ റെക്കോര്‍ഡ്
തേഞ്ഞിപ്പലം: റെക്കോര്‍ഡ് ദൂരം സ്വന്തം പേരിലാക്കി സ്വര്‍ണത്തിലേക്ക് ഷോട്ട്പുട്ട് എറിഞ്ഞ കച്ച്‌നാര്‍ ചൗധരിയുടെ പോരാട്ടത്തിന് വലിയ പ്രയത്‌നത്തിന്റെ പിന്‍ബലമുണ്ട്.
ചേച്ചിമാരെ തോല്‍പ്പിച്ചു തുടങ്ങിയ പോരാട്ടം ദേശീയ യൂത്ത് മീറ്റില്‍ എത്തുമ്പോള്‍ അതിന് പിന്നില്‍ വലിയ സഹനമുണ്ട്. രാജസ്ഥാനിലെ സുജന്‍ഗരന ഗ്രാമത്തില്‍ നിന്നും തുടങ്ങിയ കായിക യാത്ര. സ്‌കൂളിലെ സഹപാഠികള്‍ ഷോട്ട്പുട്ട് എറിയുന്നത് കണ്ടാണ് ഈ രംഗത്തേക്ക് വരുന്നത്. കായിക താരമായിരുന്ന പിതാവ് പരേഷ് ചൗധരിയായിരുന്നു ആദ്യ ഗുരു. 6.80 മീറ്റര്‍ ദൂരം എറിഞ്ഞു തുടങ്ങിയ കച്ച്‌നാര്‍ 12 മീറ്ററിലേക്ക് എത്തി. ഇതോടെ മികച്ച പരിശീലനത്തിനായി ജയ്പൂരിലേക്ക് താമസം മാറുകയായിരുന്നു.
മുത്തശ്ശിയോടൊപ്പം ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തിന് സമീപം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്താണ് മുത്തശ്ശിക്കൊപ്പം താമസിക്കുന്നത്.
മഹാറാണി കോളജിലെ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥിയാണ്. ഏഴു വര്‍ഷമായി മികച്ച പരിശീലനത്തിനായി ജയ്പൂരിലെത്തിയിട്ട്. ഇന്നലെ 15.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 2014 ല്‍ മേഘ്‌ന ദേവാങ്ക സ്ഥാപിച്ച 14.63 മീറ്റര്‍ ദൂരമാണ് കച്ച്‌നാറിന് മുന്നില്‍ വഴിമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."