കോക്കനട്ട് മിഷന്‍ ഉടന്‍ രൂപീകരിക്കും: വി.എസ് സുനില്‍കുമാര്‍
തൃശൂര്‍: നാളികേര കൃഷിയുടെ സമഗ്ര വികസനത്തിനായി കൃഷി മന്ത്രി അധ്യക്ഷനായി കോക്കനട്ട് മിഷന്‍ ഉടന്‍ രൂപീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കാര്‍ഷികോല്‍പാദന കമ്മിഷണര്‍ ചെയര്‍മാനായി കോഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനു തീരുമാനമെടുത്തതായും അദ്ദേഹം പറഞ്ഞു. വൈഗ അന്താരാഷ്ട്ര ശില്‍പശാലയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേര കൃഷിയുടെ സമഗ്രവികസനത്തിനായി 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ആദ്യഘട്ടം 2018-2021 കാലയളവില്‍ നടപ്പിലാക്കും. വിവിധ പദ്ധതി നടത്തിപ്പില്‍ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടേയും വകുപ്പുകളുടേയും യൂനിവേഴ്‌സിറ്റികളുടേയും സംയോജനമാണ് കൃഷി വകുപ്പ് ഉദേശിക്കുന്നത്. നീര ഉല്‍പാദനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധനവിനായി 27 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."