ഒളിംപിക്സ്: മരിയ ഷറപ്പോവ റഷ്യന്‍ ടീമില്‍
മോസ്കോ: ഉത്തേജക മരുന്നുപയോഗത്തെ തുടര്‍ന്നു വിവാദത്തിലായ മരിയ ഷറപ്പോവയെ ഉള്‍പ്പെടുത്തി റഷ്യന്‍ ടെന്നീസ് ഫെഡറേഷന് റിയോ ഒളിംപിക്സിനുള്ള ടീമിനെ പ്രഖ്യാപിച്ചു. നാലംഗ സംഘത്തെയാണു സിംഗിള്‍സ് പോരാട്ടത്തിന് റഷ്യ ഒളിംപിക്സിലേക്ക് അയക്കുന്നത്. ഷറപ്പോവയെ കൂടാതെ കുസ്നെട്സോവ, പാവുല്ചെങ്കോവ, ഡാരിയ കസാത്കിന എന്നിവരാണ് മറ്റംഗങ്ങള്‍.
അന്താരാഷ്ട്ര റാങ്കിങ് പ്രകാരം മുന്‍നിരയിലുള്ള താരങ്ങളെയാണ് ഒളിംപിക്സിന് അയക്കുന്നത്. എന്നാല്‍ റഷ്യയുടെ പ്രമുഖ താരമായ ഷറപ്പോവ മരുന്നടി ആരോപണത്തില്‍ വിലക്കിന്റെ വക്കിലാണ്. ഈ സാഹചര്യത്തില്‍ താരത്തിന് കളിക്കാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. മാര്‍ച്ച് 12 മുതല്‍ മത്സരങ്ങളില്‍ നിന്ന് ഷറപ്പോവയെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന് വിലക്കിയിരുന്നു. ഈ കേസ് ഇതുവരെ അസോസിയേഷന് പരിഗണിച്ചിട്ടില്ല.
നേരത്തെ ഷറപ്പോവ ഒളിംപിക്സില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഈ മാസം തീരുമാനമുണ്ടാവുമെന്ന് റഷ്യന്‍ ടെന്നീസ് ഫെഡറേഷന് പ്രസിഡന്റ് ഷാമില്‍ താര്പിഷേവ് പറഞ്ഞിരുന്നു.
ജൂണ്‍ ആറിനാണ് ടീമുകളുടെ പട്ടിക ഒളിംപിക് കമ്മിറ്റിക്ക് കൈമാറേണ്ടത്. ഇതിനുള്ളില്‍ കേസ് ഉത്തേജക വിരുദ്ധ കമ്മിറ്റി പ്രസ്താവിച്ചാല്‍ ഷറപ്പോവയ്ക്ക് പകരക്കാരെ കണ്ടെത്താന്‍ അസോസിയേഷന് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."